കേരളം

kerala

ETV Bharat / state

അമിതവേഗത്തിലെത്തിയ ആഢംബര കാർ ഇടിച്ച് യുവാവിന് പരിക്ക്: വാഹനം നിർത്താതെ കടന്നുകളഞ്ഞു - alappuzha changanassery road accident

ആലപ്പുഴ-ചങ്ങനാശ്ശേരി സംസ്ഥാനപാതയിൽ പക്കി ജങ്ഷന് സമീപം ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം നടന്നത്. വഴിയരികിലുണ്ടായിരുന്ന മത്സ്യകച്ചവടക്കാരിൽ നിന്നും മത്സ്യം വാങ്ങാൻ നിന്ന ബൈക്ക് യാത്രികനെയാണ് അജ്ഞാത കാർ ഇടിച്ചിട്ടത്.

ആലപ്പുഴ  ആലപ്പുഴ - ചങ്ങനാശ്ശേരി എസി റോഡ്  road accident in alappuzha changanassery road  alappuzha changanassery road accident  ആഢംബര കാർ ഇടിച്ച് യുവാവിന് പരിക്ക്
അമിതവേഗത്തിലെത്തിയ ആഢംബര കാർ ഇടിച്ച് യുവാവിന് പരിക്ക്: വാഹനം നിർത്താതെ കടന്നുകളഞ്ഞു

By

Published : May 29, 2021, 7:49 PM IST

ആലപ്പുഴ:ആലപ്പുഴ കൈതവനയിൽ അമിതവേഗത്തിലെത്തിയ കാർ വഴിയരികിൽ നിന്നയാളെ ഇടിച്ചിട്ട് നിർത്താതെ കടന്നുകളഞ്ഞു. അപകടത്തിൽ കൈതവണ സ്വദേശിയായ യുവാവിന് ഗുരുതര പരിക്കേറ്റു. യുവാവിനെ പുന്നപ്ര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് . ആലപ്പുഴ-ചങ്ങനാശ്ശേരി സംസ്ഥാനപാതയിൽ പക്കി ജങ്ഷന് സമീപം ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം നടന്നത്. വഴിയരികിലുണ്ടായിരുന്ന മത്സ്യകച്ചവടക്കാരിൽ നിന്നും മത്സ്യം വാങ്ങാൻ നിന്ന ബൈക്ക് യാത്രികനെയാണ് അജ്ഞാത കാർ ഇടിച്ചിട്ടത്.

അമിതവേഗത്തിലെത്തിയ ആഢംബര കാർ ഇടിച്ച് യുവാവിന് പരിക്ക്: വാഹനം നിർത്താതെ കടന്നുകളഞ്ഞു

Read more: തെറ്റായ ദിശയില്‍ കുതിച്ചെത്തി ; കാറുകള്‍ കൂട്ടിയിടിച്ച് അപകടം

കറുത്ത നിറത്തിലുള്ള ആഢംബര കാറാണ് അപകട ശേഷം നിർത്താതെ പോയത്. അപകടത്തിൻ്റെ ആഘാതത്തിൽ യുവാവ് സമീപത്തുണ്ടായിരുന്ന ബുള്ളറ്റിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കാർ അമിത വേഗത്തിലായിരുന്നതിനാൽ വാഹനത്തിൻ്റെ നമ്പർ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന് നാട്ടുകാർ പറഞ്ഞു. ആലപ്പുഴ നഗരത്തിലേക്കാണ് വാഹനം പോയതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് നടത്തിവരികയാണ്.

വാഹനത്തിൻ്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വാഹനം കണ്ടെത്താൻ ഇതുപകരിക്കും എന്നാണ് പൊലീസ് നിഗമനം. വാഹനമോടിച്ചയാൾ മദ്യപിച്ചിരുന്നതുകൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വസ്‌തുക്കൾ കാറിൽ ഉണ്ടായിരുന്നതുകൊണ്ടോ ആകാം വാഹനം നിർത്താതെ പോയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details