കേരളം

kerala

ETV Bharat / state

കാപ്പികോ റിസോർട്ട്; കോടതി വിധി കർശനമായും നടപ്പാക്കുമെന്ന് ഇ. ചന്ദ്രശേഖരൻ

നിയമലംഘകരെ സംരക്ഷിക്കുന്ന നിലപാടല്ല സർക്കാരിന്‍റേതെന്നും ഇ. ചന്ദ്രശേഖരൻ

REVENUE_MINISTER_ON_KAPPIKKO_RESORT  KAPPIKKO_RESORT  കാപ്പിക്കോ റിസോർട്ട്  ഇ. ചന്ദ്രശേഖരൻ
ഇ. ചന്ദ്രശേഖരൻ

By

Published : Jan 16, 2020, 7:06 PM IST

ആലപ്പുഴ:വേമ്പനാട്ട് കായലിലെ കാപ്പികോ റിസോർട്ട് പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. നടപടിക്രമങ്ങൾ എങ്ങനെയൊക്കെ വേണമെന്ന് പരിശോധിച്ച് തീരുമാനമെടുക്കും. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം സർക്കാരിനുണ്ട്. അക്കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ച്ച ചെയ്യില്ല. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്ത രീതിയിലാകും കോടതി വിധി നടപ്പാക്കുക. നിയമലംഘകരെ സംരക്ഷിക്കുന്ന നിലപാടല്ല സർക്കാരിന്‍റേതെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details