ആലപ്പുഴ: നൂറ്റാണ്ട് കണ്ട മഹാപ്രളയത്തില്‍ സർവതും നഷ്ടമായ കുടുംബങ്ങൾക്ക് കൈത്താങ്ങായിക്കൊണ്ട് ഈനാട് - റാമോജി ഗ്രൂപ്പ് ആയിരക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിലേക്ക് കൂടിയാണ് കടന്നുവന്നത്. പ്രളയാനന്തര കേരളത്തെ ദുരിതക്കയത്തില്‍ നിന്ന് കരകയറ്റാൻ കുടുംബശ്രീയുടെ സഹായത്തോടെ റാമോജി ഗ്രൂപ്പ് നിർമ്മിച്ച 121 വീടുകളുടെ താക്കോൽദാനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
മനം നിറഞ്ഞ് ഗുണഭോക്താക്കൾ; റാമോജി ഗ്രൂപ്പിന് നന്ദിയർപ്പിച്ച് കുടുംബങ്ങൾ - റാമോജി ഗ്രൂപ്പിന് നന്ദിയർപ്പിച്ച് കുടുംബങ്ങൾ
പ്രളയാനന്തര കേരളത്തെ ദുരിതക്കയത്തില്‍ നിന്ന് കരകയറ്റാൻ കുടുംബശ്രീയുടെ സഹായത്തോടെ റാമോജി ഗ്രൂപ്പ് നിർമ്മിച്ച 121 വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
പ്രളയത്തില്‍ വീട് നഷ്ടമായവർ തൊഴു കൈകളോടെ മുഖ്യമന്ത്രിയിൽ നിന്ന് തങ്ങളുടെ വീടിന്‍റെ താക്കോൽ ഏറ്റുവാങ്ങുമ്പോൾ അവരുടെ മുഖത്ത് സന്തോഷത്തിന്‍റെ പുഞ്ചിരി മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്, മരണത്തെപ്പോലും മുഖാമുഖം കണ്ട ഭീതിജനകമായ സാഹചര്യങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും കണ്ണീർനനവും ഉണ്ടായിരുന്നു. എന്നാൽ അവയൊക്കെ മറന്ന് പുതു ജീവിതത്തിലേക്കും സ്വപ്നങ്ങളിലേക്കുമുള്ള വാതായനങ്ങൾ തുറന്നു നൽകുകയായിരുന്നു പ്രളയ ബാധിതർക്കായി ഭവന നിർമാണം നടത്തിയ റാമോജി ഗ്രൂപ്പ് ചെയ്തത്. ഇതിന് തീർത്താൽ തീരാത്ത കടപ്പാടും സ്നേഹവും ഉണ്ടെന്ന് വീട് ലഭിച്ച ഗുണഭോക്താക്കൾ പറയുന്നു.