ആലപ്പുഴ : ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നിഷാദ് ആസിഫ്, സുധീർ, അർഷാദ്, അലി എന്നിവരാണ് അറസ്റ്റിലായത്. എസ്ഡിപിഐ പ്രവർത്തകരായ ഇവരെ തിങ്കളാഴ്ച മണ്ണഞ്ചേരിയിൽനിന്നും കസ്റ്റഡിയിലെടുത്തിരുന്നു.
Ranjith Murder | രഞ്ജിത്തിന്റെ കൊലപാതകം : അഞ്ചുപേർ അറസ്റ്റിൽ - Shan Murder Case Alappuzha
കേസുമായി ബന്ധപ്പെട്ട് മണ്ണഞ്ചേരി പഞ്ചായത്തംഗം ഉൾപ്പെടെ പത്തിലധികം പേർ പൊലീസ് കസ്റ്റഡിയില്‍
രഞ്ജിത്തിന്റെ കൊലപാതകം
രഞ്ജിത്തിനെ വധിക്കാൻ എത്തിയ സംഘം സഞ്ചരിച്ചതെന്ന് കരുതുന്ന രണ്ട് ബൈക്കുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മണ്ണഞ്ചേരി പഞ്ചായത്തംഗം ഉൾപ്പെടെ പത്തിലധികം പേർ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരുന്നു. കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ സുഹൃത്തുക്കളാണിവർ.