കേരളം

kerala

ETV Bharat / state

രഞ്ജിത്ത് ശ്രീനിവാസ് വധക്കേസ്: ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ - ആലപ്പുഴ രാഷ്ട്രീയ കൊലപാതകം

ഇതോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം 24 ആയി.

രഞ്ജിത്ത് ശ്രീനിവാസ് വധക്കേസ്  one more SDPI leader arrested in renjith sreenivasan murder case  Alappuzha renjith sreenivasan murder case  one more accused arrested in Alappuzha renjith sreenivasan murder case  ആലപ്പുഴ രാഷ്ട്രീയ കൊലപാതകം  രഞ്ജിത്ത് വധക്കേസ് എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ
രഞ്ജിത്ത് ശ്രീനിവാസ് വധക്കേസ്: ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ

By

Published : Feb 1, 2022, 8:22 PM IST

ആലപ്പുഴ : ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതിയാണ് അറസ്റ്റിലായത്. സുരക്ഷാ കാരണങ്ങളാലും തെളിവ് നശിപ്പിക്കുമെന്നതിന്നാലും പ്രതിയുടെ പേരുവിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 12 പേരിൽ ഒമ്പത് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ പങ്കെടുത്ത 15 പേരെ പല ഘട്ടങ്ങളിലായി അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം 24 ആയി.

രഞ്ജിത്ത് ശ്രീനിവാസ് വധക്കേസ്: ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ

കൊലപാതക കേസിൽ കൊലയാളി സംഘത്തിലെ മൂന്ന് പേരെയാണ് ഇനി പിടികൂടാനുള്ളതെന്നും ഇവരെ ഉടൻ പിടികൂടുമെന്നും അന്വേഷണ സംഘത്തിന്‍റെ ചുമതലയുള്ള ആലപ്പുഴ ഡിവൈഎസ്‌പി എൻ.ആർ ജയരാജ് പറഞ്ഞു. പ്രതികളുടെ തിരിച്ചറിയൽ പരേഡ് അടുത്തയാഴ്ച പൂർത്തിയാകും. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ നാളെ ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 53കാരൻ അറസ്റ്റിൽ

ABOUT THE AUTHOR

...view details