കേരളം

kerala

ETV Bharat / state

രഞ്ജിത്ത് ശ്രീനിവാസന്‍ വധം ; നാല് എസ്‌ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

കൊലപാതക സംഘത്തിൽ ഉൾപ്പെട്ട ആലപ്പുഴ സ്വദേശികളായ രണ്ടുപേരടക്കം അറസ്റ്റില്‍

RENJITH SREENIVASAN MURDER CASE  MORE SDPI WORKERS ARRESTED IN RENJITH SREENIVASAN MURDER  രഞ്ജിത്ത് ശ്രീനിവാസ് കൊലപാതകം  നാല് എസ്‌ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ
രഞ്ജിത്ത് ശ്രീനിവാസ് കൊലപാതകം; നാല് എസ്‌ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

By

Published : Jan 1, 2022, 10:28 PM IST

ആലപ്പുഴ : ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകത്തിൽ നാല്​​ പേര്‍ കൂടി അറസ്റ്റിൽ. പിടിയിലായവർ നാലുപേരും എസ്‌ഡിപിഐ പ്രവർത്തകരാണ്. ഇവരിൽ രണ്ട് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും രണ്ടുപേർ പ്രതികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്‌ത് നൽകിയവരുമാണ്.

കൊലപാതക സംഘത്തിൽ ഉൾപ്പെട്ട ആലപ്പുഴ സ്വദേശികളായ രണ്ടുപേരെയും ഗൂഢാലോചനയിൽ പങ്കാളിയായ വലിയമരം വാർഡ്​ പുന്നക്കൽ പുരയിടം സെയ്‌ഫുദ്ദീൻ(48), പ്രതികൾക്ക്​ വ്യാജ സിം കാർഡ്​ തരപ്പെടുത്തിയ പുന്നപ്ര കളിത്തട്ടിനു സമീപം ബി ആൻഡ്​ ബി മൊബൈൽ കട നടത്തുന്ന പുന്നപ്ര സൗത്ത്​ വലിയപറമ്പ്​ മുഹമ്മദ് ബാദുഷ(27) എന്നിവരെയുമാണ്​​ പൊലീസ്​ അറസ്റ്റ്​ ചെയ്‌തത്​.

മറ്റ്​ ജില്ലയിൽ ഒളിവിൽ കഴിയവെയാണ് ഇവര്‍ പിടിയിലായത്. കേസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കുറ്റകൃത്യത്തിൽ നേരിട്ട്​ പങ്കെടുത്ത പ്രതികളുടെ പേരും മേൽവിലാസവും വെളിപ്പെടുത്താൻ കഴിയില്ലെന്ന്​ പൊലീസ്​ പറഞ്ഞു.

Also Read: കൂനൂർ ഹെലികോപ്‌റ്റർ അപകടത്തിൽ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

ബാദുഷ കടയിൽ സിം കാർഡ് എടുക്കാൻ വന്നയാളുടെ ആധാർ കാർഡും ഫോട്ടോയും ഉപയോഗിച്ച് അവരറിയാതെ രണ്ട്​ സിം കാർഡുകൾ എടുത്തു. ഇതില്‍ ഒന്ന് രഞ്ജിത്ത് വധക്കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രതികൾക്ക് നൽകുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുന്നപ്ര പൊലീസ് ബാദുഷക്കെതിരെ വ്യാജരേഖ ചമച്ച് വിശ്വാസ വഞ്ചന നടത്തിയതിന് കേസെടുത്തിട്ടുണ്ട്​.

ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇപ്പോൾ പിടിയിലായവരെ ചോദ്യം ചെയ്യുന്നതോടെ കൊലപാതകവും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസുകളിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ പിടികൂടാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

ABOUT THE AUTHOR

...view details