ആലപ്പുഴ:പമ്പ, അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയർന്നതോടെ ചെങ്ങന്നൂർ താലൂക്കിൽ 22 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പമ്പ ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ആറിന്‍റെ തീരത്തുള്ളവരെയും താഴ്ന്ന പ്രദേശത്തുള്ളവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ട്. ഇതുവരെ 174 കുടുംബങ്ങളിൽ നിന്നായി 679 ആളുകൾ ദുരിതാശ്വാസ കേന്ദ്രങ്ങളിലുണ്ട്. 269 പുരുഷന്മാരും 279 സ്ത്രീകളും 129 കുട്ടികളും 49 മുതിർന്ന പൗരന്മാരുമാണ് ക്യാമ്പുകളിലുള്ളത്. താലൂക്കിലെ കുരട്ടശ്ശേരി, പാണ്ടനാട് എന്നിവിടങ്ങളിൽ മൂന്ന് വീതം അന്നദാന കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്.
പമ്പ, അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയരുന്നു; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു ചെങ്ങന്നൂരിൽ നാല് കുടുംബങ്ങളിലായി 18 പേരെ കീച്ചേരിമേൽ ജെ.ബി.എസ് സ്കൂളിലേക്ക് മാറ്റി. 21 കുടുംങ്ങളിലായി 82 പേരെ എസ്.സി.ആർ.ടി.ടി.ഐ അങ്ങാടിക്കലിലേക്കാണ് മാറ്റിയത്. ആറ് കുടുംബങ്ങളിലായി 25 പേരെ വാഴർമംഗലം മാർത്തോമ പാരീഷ് ഹാളിലേക്കും ഏഴ് കുടുംബങ്ങളിലായി 29 പേരെ വാഴർമംഗലം സെന്‍റ് തോമസ് സ്കൂളിലേക്കും 12കുടുംബങ്ങളിലായി 52 പേരെ പുത്തൻകാവ് ഓർത്തഡോക്സ് പാരിഷ് ഹാളിലേക്കും അഞ്ച് കുടുംബങ്ങളിലായി 26 പേരെ വാഴർമംഗലം പഴയ മരുപ്പച്ചയിലേക്കും മാറ്റി പാർപ്പിച്ചിട്ടുണ്ട്.
എണ്ണയ്ക്കാട് ഒമ്പത് കുടുംബങ്ങളിലായി 29പേര്‍ ബുധനൂർ ഹയർസെക്കൻഡറി സ്കൂള്‍, അഞ്ച് കുടുംബങ്ങളിലായി 22 പേര്‍ തായുർ പകൽ വീട്ട്, ഒമ്പത് കുടുംബങ്ങളിലായി 29 പേര്‍ ബുധനൂർ ജി.എച്ച്.എസ്, എട്ട് കുടുംബങ്ങളിലായി 24 പേരെ എണ്ണക്കാട് യുപിഎസിലേക്കും മാറ്റിപ്പാർപ്പിച്ചു. മുളക്കുഴയിൽ 17 കുടുംബങ്ങളിലായി 67 പേരെ ചെങ്ങന്നൂർ പിരളശ്ശേരി ഗവൺമെന്‍റ് എൽ.പി.എസ്.സിലേക്കും, 17 കുടുംബങ്ങളിലായി 59 പേരെ പുത്തൻകാവ് മാർതിയോഫിലോസ് യു.പി.എസിലേക്കും, 14 കുടുംബങ്ങളിലായി 55 പേരെ മുളക്കുഴ വി.എച്ച്.എസ്.എസിലേക്കും, രണ്ടു കുടുംബങ്ങളിലായി ഒൻപത് പേരെ പുത്തൻകാവ് എം.ഡി എൽ.പിഎസിലേക്കും മാറ്റിപ്പാർപ്പിച്ചു. ചെറിയനാട്, ഒരു കുടുംബത്തിലെ നാല് പേരെ ചെറിയനാട് വിജയേശ്വരി എച്ച്.എസ്.എസിലേക്ക് മാറ്റിപ്പാർപ്പിച്ചു.
തിരുവൻവണ്ടൂരിൽ 12 കുടുംബങ്ങളിലായി 56 പേരെ എരമല്ലിക്കകര ഹിന്ദു യു.പി.എസ്സിലേക്കും, മൂന്ന് കുടുംബങ്ങളിലായി 14 പേരെ തിരുവൻവണ്ടൂർ എച്ച്.എസ്.എസിലേക്കും മാറ്റിപ്പാർപ്പിച്ചു. വെണ്മണിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തച്ചപ്പിള്ളി യു.പി.എസിലേക്ക് മാറ്റി പാർപ്പിച്ചു. മാന്നാറിൽ 11 കുടുംബത്തിലെ 37 പേരെ കുട്ടൻപേരൂർ എസ്.കെ.വി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പുലിയൂരിൽ മൂന്ന് കുടുംബത്തിലെ എട്ട് പേരെ ഇലഞ്ഞിമേൽ എം.എസ്.സി എൽ.പി.എസിലേക്ക് മാറ്റിപ്പാർപ്പിച്ചു. പാണ്ടനാട്, രണ്ട് കുടുംബങ്ങളിലായി ഒമ്പത് പേരെ പാണ്ടനാട് ജെ.ബി.എസിലേക്കും മാറ്റിപ്പാർപ്പിച്ചു.