ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു എസ്‌ഡിപിഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ. രഞ്ജിത്തിന്‍റെ വീടിന്‍റെ പരിസരത്ത് താമസിക്കുന്ന വെള്ളക്കിണർ വാർഡ് കണിയാംപറമ്പ് ഡിമാസ് മൻസിലിൽ സിനു (31) ആണ് അറസ്റ്റിലായത്.
രഞ്ജിത്തിന്‍റെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയതിനാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്‌തത്. എസ്‌ഡിപിഐ ആലപ്പുഴ ഏരിയ സെക്രട്ടറിയായ സിനുവിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ പേർ ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടോ എന്നതിൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്.