ആലപ്പുഴ : ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി നേതാവ് ഖുശ്ബു സുന്ദർ. ആലപ്പുഴയിൽ കൊല്ലപ്പെട്ട രഞ്ജിത്തിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
രഞ്ജിത്തിന്‍റെ വിയോഗത്തിൽ നഷ്ടമായത് തന്‍റെ സഹോദരനെയാണ്. കൊല്ലപ്പെട്ട രഞ്ജിത്തിന്‍റെ പേരിൽ ഒരു കേസോ പരാതിയോ ഉണ്ടായിരുന്നില്ല. എസ്‌ഡിപിഐ നേതൃത്വം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമാണിത്. ഒരു അഭിഭാഷകന് ഇതാണ് അവസ്ഥയെങ്കിൽ ജനങ്ങളുടെ സ്ഥിതി എന്താകുമെന്നും ഖുശ്‌ബു ചോദിച്ചു.