പ്രളയം നേരിട്ട ആലപ്പുഴ ജില്ലക്ക് റിബിൽഡ് കേരളയുടെ ഭാഗമായി ഹൈദ്രാബാദിലെ റാമോജി ഫിലിം സിറ്റി വഴി കുടുംബശ്രീ നിർമ്മിച്ച് നൽകുന്ന 116 വീടുകളുടെ നിർമ്മാണ പദ്ധതി ഉദ്ഘാടനം നാളെ നടക്കും. ഐയാം ഫോർ ആലപ്പി എന്ന സംഘടന വഴിയാണ് പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീക്ക് നൽകിയത്.
പ്രളയബാധിതർക്കായി റാമോജിയുടെ വീട് നിർമ്മാണം: ഉദ്ഘാടനം നാളെ - house making by ramoji
വീടൊന്നിന് 6 ലക്ഷം രൂപ ചിലവ് വരുന്ന രീതിയിലാണ് നിർമ്മിക്കുന്നത്.
റാമോജി ഫിലിം സിറ്റി
കുടുംബ ശ്രീയുടെ പ്രത്യേക പരിശീലനം ലഭിച്ച വനിതകളാണ് ഭവന നിർമ്മാണത്തിൽ ഏർപ്പെടുന്നത്.നാളെ രാവിലെ 11 മണിക്ക് ആലപ്പുഴ പാതിരപ്പള്ളി കാമെലോട്ട് കൺവെൻഷൻ സെന്‍ററിൽ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ധനമന്ത്രി തോമസ് ഐസക് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ, പദ്ധതിയുടെ സ്പോൺസറായ റാമോജി ഫിലിം സിറ്റി വൈസ് പ്രസിഡന്‍റ് പി രാജാജി മാർഗ്ഗദർശിക്ക് ഉപഹാരം സമർപ്പിക്കും.