ആലപ്പുഴ: പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരളയാത്ര ആലപ്പുഴ ജില്ലയിലെത്തി. കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി വൈകിട്ട് അഞ്ച് മണിയോടെയാണ് ജാഥ ജില്ലാ അതിർത്തിയായ തണ്ണീർമുക്കത്തെത്തിയത്.
"ഐശ്വര്യ കേരള യാത്ര" ആലപ്പുഴ ജില്ലയിലെത്തി - kpcc
യാത്രയ്ക്ക് ജില്ലാതിർത്തിയായ തണ്ണീർമുക്കത്ത് യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ വൻ വരവേൽപ്പ് നൽകി.
യു.ഡി.എഫ് ജില്ല ചെയർമാൻ സി.കെ. ഷാജിമോഹൻ, ഡിസിസി പ്രസിഡന്‍റ് എം. ലിജു എന്നിവരുടെ നേതൃത്വത്തിൽ ഷാനിമോൾ ഉസ്മാൻ എംഎൽഎ, പി.സി വിഷ്ണുനാഥ്, എ.എ ഷുക്കൂർ തുടങ്ങിയവർ ചേർന്ന് ജാഥയെ സ്വീകരിച്ചു.
തുടർന്ന് നിരവധി വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ ആദ്യ സ്വീകരണ കേന്ദ്രമായ അരൂർ മണ്ഡലത്തിലെ തുറവൂരിലെത്തി. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശൻ എം.എൽ.എ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്സൺ ഷാനിമോൾ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കെ. ഉമേശൻ സ്വാഗതം പറഞ്ഞു.