ആലപ്പുഴ: ജനാധിപത്യ സംവിധാനത്തിൽ ഓരോ വ്യക്തിക്കും പ്രസ്ഥാനത്തിനും അവരുടെ അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻഎസ്എസിനെ ഭീഷണിപ്പെടുത്താൻ എ കെ ബാലനെ പോലുള്ളവർ നോക്കി. ആ ഭീഷണിപ്പെടുത്തലുകളും വരുതിക്ക് നിർത്തലുകളും ഒന്നും ഫലം കണ്ടില്ല. അവർക്ക് അവരുടേതായ നിലപാടുണ്ട്. സിപിഎമ്മിനെ അനുകൂലിക്കുന്നവർ എല്ലാം നല്ലത് അല്ലാത്തവരെല്ലാം കൊള്ളരുതാത്തവർ എന്ന നിലപാട് ശരിയല്ല. ഇത് ജനാധിപത്യ സംവിധാനമാണ്. അങ്ങനെ ഒരു പ്രസ്ഥാനത്തോടും വിരട്ടലൊന്നും വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
എൻഎസ്എസിനുനേരെ വിരട്ടലൊന്നും വേണ്ടെന്ന് രമേശ് ചെന്നിത്തല - CPM
സിപിഎമ്മിനെ അനുകൂലിക്കുന്നവർ എല്ലാം നല്ലത് അല്ലാത്തവരെല്ലാം കൊള്ളരുതാത്തവർ എന്ന നിലപാട് ശരിയല്ലെന്ന് രമേശ് ചെന്നിത്തല.
Read More:സുകുമാരൻ നായരുടെ ശബരിമല പരാമർശം കരുതിക്കൂട്ടിയെന്ന് എ.കെ ബാലൻ
സംസ്ഥാനത്ത് യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന വിലയിരുത്തലാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു. അഞ്ചുവർഷക്കാലത്തെ ഇടതുമുന്നണിയുടെ ദുർഭരണത്തിനെതിരെ ജനങ്ങൾ വോട്ട് ചെയ്‌തിട്ടുണ്ട് എന്നാണ് വിശ്വാസം. പ്രതിപക്ഷം ഉയർത്തികൊണ്ടുവന്ന എല്ലാ വിഷയങ്ങളും ശരിയാണെന്ന് ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. സർക്കാരിന്‍റെ അഴിമതികളും കൊള്ളകളും ഓരോന്നോരോന്നായി പുറത്തുകൊണ്ടുവന്ന പ്രതിപക്ഷത്തെ ജനങ്ങൾ വിശ്വസിക്കുന്നുവെന്ന ജനവികാരമാണ് ഇന്നലെ പോളിംഗ് ബൂത്തുകളിൽ കണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.