ആലപ്പുഴ: കേരളത്തിന് പുറത്ത് കുടുങ്ങി കിടന്ന റെയിൽവെ ജീവനക്കാർ തിരികെയെത്തി. വെളളിയാഴ്ച പുലർച്ചെ കായംകുളം റെയിൽവെ സ്‌റ്റേഷനിലാണ് ഇവർ ട്രെയിനിറങ്ങിയത്. പ്രാഥമിക പരിശോധനയിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ല. ജീവനക്കാരെ സെൽഫ് ക്വാറന്‍റൈനിലാക്കി. വിവിധയിടങ്ങളിൽ നിന്നുള്ള 31 റെയിൽവെ ജീവനക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. ഷാലിമാർ - തിരുവനന്തപുരം സൂപ്പർഫാസ്‌റ്റ് എക്‌സ്പ്രസിലായിരുന്നു യാത്ര.
കേരളത്തിന് പുറത്ത് കുടുങ്ങി കിടന്ന 31 റെയിൽവെ ജീവനക്കാർ തിരികെയെത്തി - ആലപ്പുഴ
കേരളത്തിന് പുറത്ത് കുടുങ്ങി കിടന്ന റെയിൽവേ ജീവനക്കാർ തിരികെയെത്തി. ഇന്ന് പുലർച്ചെയാണ് ഇവർ തിരികെയെത്തിയത്.ജീവനക്കാരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
കേരളത്തിന് പുറത്ത് കുടുങ്ങി കിടന്ന 31 റെയിൽവെ ജീവനക്കാർ തിരികെയെത്തി
പ്രത്യേക ബസില്‍ ഇവരെ സമീപത്തെ ലോഡ്ജിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് ഇവരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി റെയിൽവെ സ്വീകരിച്ചത്. രാജ്യത്തെ റെയിൽ ഗതാഗതം നിർത്തിവെച്ചിരുന്ന സാഹചര്യത്തിൽ ഇത്രവേഗം തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷിച്ചിരുന്നില്ലെന്ന് തിരികെയെത്തിയവർ പറഞ്ഞു. തിരികെയെത്തിയൽ അതിയായ സന്തോഷമുണ്ടെന്നും ഇതിനായി പരിശ്രമിച്ച എല്ലാ പേരോടും നന്ദിയുണ്ടെന്നും ജീവനക്കാർ പ്രതികരിച്ചു.