നിലം നികത്തി റോഡ് പണിയാനുള്ള നീക്കം മന്ത്രി ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു - PWD_MINISTER_INTERVENTION
12 ലോഡ് മണല്‍ ഇറക്കി റോഡിനു വീതികൂട്ടാനുള്ള പദ്ധതിയാണ് മന്ത്രിയുടെ ഇടപെടൽ മൂലം നിർത്തിയത്.
![നിലം നികത്തി റോഡ് പണിയാനുള്ള നീക്കം മന്ത്രി ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു നിലം നികത്തി റോഡ് പണി മന്ത്രി ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു PWD_MINISTER_INTERVENTION _STOP_ILLEGAL_ROAD_CONSTRUCTION](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8592725-1015-8592725-1598615602626.jpg)
ആലപ്പുഴ:നിര്‍മാണത്തിലിരുന്ന കരുവാറ്റ - കുപ്പപ്പുറം റോഡില്‍ നിലം നികത്തി റോഡ് പണിയുവാനുള്ള നീക്കം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. നിലം നികത്തി റോഡ് പണിയരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചായിരുന്നു നടപടി. 12 ലോഡ് മണല്‍ ഇറക്കി റോഡിനു വീതികൂട്ടാനുള്ള പദ്ധതിയാണ് മന്ത്രിയുടെ ഇടപെടൽ മൂലം നിർത്തിയത്. ലോഡുകള്‍ തിരിച്ചയപ്പിക്കുകയും ഇറക്കിയ ലോഡ് തിരിച്ച് വാരിക്കുകയും ചെയ്തു . തുടർന്ന് കോണ്‍ട്രാക്ടറോട് വിശദീകരണം തേടാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. നിലംനികത്തി റോഡ് പണിയാന്‍ നിരോധനം ഉണ്ടായിട്ടും അത് ചെയ്തതിന് കോൺട്രാക്‌ടർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.