ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിന്‍റെ ചരിത്ര നേട്ടമാണ് അന്തർദേശീയ നിലവാരത്തിൽ എല്ലാ റോഡുകളും നിർമിക്കാൻ സാധിച്ചതെന്ന് മന്ത്രി ജി.സുധാകരന്‍. പുന്നപ്ര ചന്ത വിയാനിപ്പള്ളി റോഡിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 70 കോടി രൂപ മുടക്കിൽ ജില്ലയിലെ 51 റോഡുകളുടെ പണികളാണ് പുരോഗമിക്കുന്നത്. ഫെബ്രുവരി അവസാനത്തോടുകൂടി എല്ലാ റോഡുകളും നാട്ടുകാർക്ക് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ റോഡുകളും നിർമിച്ചത് അന്തർദേശീയ നിലവാരത്തിലെന്ന് മന്ത്രി ജി.സുധാകരന്‍ - ബിഎം ആന്‍ഡ് ബിസി
ആലപ്പുഴയില്‍ 70 കോടി രൂപ മുടക്കിൽ 51 റോഡുകളുടെ നിര്‍മാണം പുരോഗമിക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍

എല്ലാ റോഡുകളും നിർമിച്ചത് അന്തർദേശീയ നിലവാരത്തിലെന്ന് മന്ത്രി ജി.സുധാകരന്‍
എല്ലാ റോഡുകളും നിർമിച്ചത് അന്തർദേശീയ നിലവാരത്തിലെന്ന് മന്ത്രി ജി.സുധാകരന്‍
അമ്പലപ്പുഴ കണക്‌ടിവിറ്റി റോഡുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി 22 രൂപ മുടക്കിലാണ് പുന്നപ്ര ചന്ത ജംഗ്ഷൻ മുതൽ ബീച്ച് വരെയുള്ള റോഡ് നിര്‍മിച്ചത്. 1,250 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലും ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് ആധുനിക രീതിയിലുള്ള റോഡിന്‍റെ നിർമാണം പൂർത്തീകരിച്ചത്. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുധർമ ഭുവനചന്ദ്രൻ അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ റോഡ് ബി.വിനു റിപ്പോർട്ട് അവതരിപ്പിച്ചു.