ആലപ്പുഴ: ഐതിഹാസികമായ 74ാമത് പുന്നപ്ര വയലാർ മാരാരിക്കുളം രക്തസാക്ഷി വാരാചരണത്തിന് തുടക്കമായി. വാരാചരണ കമ്മിറ്റിയ്ക്ക് വേണ്ടി കൺവീനർ മാരാരിക്കുളം രക്തസാക്ഷിമണ്ഡപത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. തുടർന്ന് നടന്ന സി.എച്ച് കണാരൻ അനുസ്മരണ സമ്മേളനം ആർ നാസർ ഉദ്ഘാടനം ചെയ്തു.
പുന്നപ്ര വയലാർ മാരാരിക്കുളം രക്തസാക്ഷി വാരാചരണത്തിന് തുടക്കമായി - Punnapra Vayalar Mararikulam
വാരാചരണ കമ്മിറ്റിയ്ക്ക് വേണ്ടി കൺവീനർ മാരാരിക്കുളം രക്തസാക്ഷിമണ്ഡപത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി
പുന്നപ്ര വയലാർ മാരാരിക്കുളം രക്തസാക്ഷി വാരാചരണത്തിന് തുടക്കമായി
മാരാരിക്കുളം രക്തസാക്ഷി വാരാചരണ കമ്മിറ്റി ചെയർമാൻ ഡി ഹർഷകുമാർ അദ്ധ്യക്ഷ വഹിച്ചു. വാരാചരണ കമ്മിറ്റി വൈസ് ചെയർമാൻ എസ് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.വാരാചരണക്കമ്മിറ്റി ഭാരവാഹികളായ ജി.വേണുഗോപാൽ, വി.ജി മോഹനൻ, ജി കൃഷ്ണ പ്രസാദ്, എസ് ദേവദാസ്, എം.പി സുഗുണൻ, എസ് സന്തോഷ് കുമാർ, എസ്. പ്രാകാശൻ, എന്നിവർ സംസാരിച്ചു.