ആലപ്പുഴ: നാടിന് വഴികാട്ടിയ രണധീരരുടെ ജ്വലിക്കുന്ന ഓര്‍മയില്‍ രക്തസാക്ഷി അനുസ്‌മരണം നടക്കുമ്പോൾ ഇത്തവണ ചുക്കാൻ പിടിക്കാൻ വി.എസ് എത്തില്ല. പുന്നപ്ര-വയലാര്‍ 74-ാം വാര്‍ഷിക വാരാചരണത്തിലെ ദീപശിഖ പ്രയാണം മന്ത്രി ജി. സുധാകരൻ വി.എസിന്‍റെ അഭാവത്തിൽ നിർവഹിക്കും. സമരനായകനായ വി.എസ് അച്യുതാനന്ദൻ ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് എത്താത്തത്.
പുന്നപ്ര-വയലാര്‍ 74-ാം വാര്‍ഷികം; ദീപശിഖ പ്രയാണത്തിന് വി.എസ് എത്തില്ല - പുന്നപ്ര-വയലാര്‍ 74-ാം വാര്‍ഷികം
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ഇത്തവണ പരിപാരികൾ സംഘടിപ്പിച്ചത്. വിഎസിന്‍റെ അഭാവം പ്രവർത്തകരിൽ തെല്ല് നിരാശയുണ്ടാക്കുന്നെങ്കിലും ആവേശം ഒട്ടും ചോരാതെ രണധീരർക്ക് പ്രവർത്തകർ അഭിവാദ്യങ്ങൾ അർപ്പിക്കും.

തുലാം പത്തിന്‍റെ (ഒക്ടോബർ 27) ഓർമ പുതുക്കി ചൊവ്വാഴ്‌ച രാവിലെ രക്തസാക്ഷി കുടുംബാംഗങ്ങളെയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെയും സാക്ഷിയാക്കി മന്ത്രി ജി. സുധാകരൻ ദീപശിഖാ പ്രയാണം കൊളുത്തി നൽകും. ആലപ്പുഴ വലിയ ചുടുകാട്, മേനാശേരി രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളില്‍ നിന്ന് അത്ലീറ്റുകള്‍ റിലേയായി വാഹനജാഥയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കൊണ്ടുപോകും. ഉച്ചയോടെ വയലാറിൽ എത്തുന്ന ദീപശിഖാ പ്രയാണം വാരാചരണ കമ്മിറ്റി ഭാരവാഹികൾ വാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ഇത്തവണ പരിപാരികൾ സംഘടിപ്പിച്ചത്.