ആലപ്പുഴ: പുന്നപ്ര- വയലാർ സമരത്തിന്‍റെ 74-ാം വാർഷിക വാരാചരണത്തിന് തുടക്കമായി. വാരാചരണം 27 ന് സമാപിക്കും. 1946 ഒക്ടോബർ 20 മുതൽ 27 വരെ വിവിധ ഘട്ടങ്ങളായാണ് സമരം നടന്നത്. പ്രായപൂർത്തി വോട്ടവകാശത്തിനും, ദിവാൻ ഭരണത്തിനുമെതിരെ അമേരിക്കൻ മോഡൽ ഭരണം അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തി ചേർത്തല -അമ്പലപ്പുഴ താലൂക്കുകളിലെ സംഘടിത തൊഴിലാളികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരമാണ് പുന്നപ്ര- വയലാർ സമരം. സമരത്തിന്‍റെ എഴുപത്തിനാലാം വാർഷിക വാരാചരണത്തിന് വയലാർ സമരഭൂമിയിൽ രക്തപതാക ഉയർന്നു.
പുന്നപ്ര-വയലാർ 74-ാം വാർഷിക വാരാചരണത്തിന് തുടക്കം - പുന്നപ്ര-വയലാർ വാര്‍ത്ത
സമര സേനാനി കെ.കെ ഗംഗാധരൻ പതാക ഉയർത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെയാണ് ഇക്കൊല്ലത്ത വാരാചരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പതാക ജാഥആരംഭിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി ചന്ദ്രബാബു, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എം.കെ ഉത്തമന് പതാക കൈമാറി. എ.എം ആരീഫ് എം.പി, അഡ്വ മനു സി പുളിക്കൻ, പി.കെ സാബു, എൻ.എസ് ശിവപ്രസാദ്, എൻ.പി ഷിബു തുടങ്ങിയവർ പങ്കെടുത്തു. പതാകജാഥ വയലാർ ബലികുടീരത്തിൽ എത്തിയതോടെ പതാക ഉയർത്തൽ ചടങ്ങ് നടന്നു. സി.പി.എം ജില്ലാ സെക്രട്ടറി ആർ നാസർ, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ ആഞ്ചലോസ്, വാരാചരണ കമ്മറ്റി പ്രസിഡന്‍റ് എൻ.എസ് ശിവപ്രസാദ്, സെക്രട്ടറി പി.കെ സാബു എന്നിവർ സംസാരിച്ചു. സമര സേനാനി കെ.കെ ഗംഗാധരൻ പതാക ഉയർത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെയാണ് വാരാചരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.