ആലപ്പുഴ: ജില്ലയില്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കിയ വാര്‍ഡുകളില്‍ വാഹന ഗതാഗതം നിരോധിച്ചു. അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രക്കും നിയന്ത്രണ വിധേയമായി മാത്രമാണ് ഇളവുകള്‍ ഉള്ളതെന്ന് ജില്ലാ കലക്ടർ എ അലക്‌സാണ്ടർ അറിയിച്ചു. പ്രസ്തുത വാര്‍ഡുകളിലെ അവശ്യ/ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന കടകള്‍ക്ക് രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവര്‍ത്തിക്കാം. പൊതുവിതരണ സ്ഥാപനങ്ങള്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ തുറക്കാം. ഒരേസമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല. മറ്റ് സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല.
ആലപ്പുഴയിൽ കണ്ടെയ്ന്‍മെന്‍റ് സോണായ വാര്‍ഡുകളില്‍ വാഹന ഗതാഗതം നിരോധിച്ചു - Covid Restriction in Alappuzha
വാര്‍ഡില്‍ യാതൊരു കാരണവശാലും നാലിലധികം ആളുകള്‍ കൂട്ടം കൂടരുത്. പ്രസ്തുത വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് പുറത്തു നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്ന പക്ഷം പൊലീസിന്‍റെയോ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്‍റെയൊ സാഹായം തേടാവുന്നതാണ്

വാര്‍ഡില്‍ യാതൊരു കാരണവശാലും നാലിലധികം ആളുകള്‍ കൂട്ടം കൂടരുത്. പ്രസ്തുത വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് പുറത്തു നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്ന പക്ഷം പൊലീസിന്‍റെയോ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്‍റെയൊ സാഹായം തേടാവുന്നതാണ്. ആരാധനാലയങ്ങള്‍ തുറക്കരുത്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. ഈ വാര്‍ഡ് സെക്ടറല്‍ മജിസ്ട്രേറ്റ്, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ ശക്തമായ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരിക്കും. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, 2005 ദുരന്തനിവാരണ നിയമം എന്നിവ പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 188, 269 പ്രകാരവും നിയമനടപടികള്‍ ഉണ്ടാവുംമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.
Also read: കൊവിഡ് പ്രതിരോധം : ആംബുലൻസുകൾ വാടകയ്‌ക്കെടുത്ത് നല്‍കും