കേരളം

kerala

ETV Bharat / state

ആന ചെരിഞ്ഞ സംഭവം: രണ്ട് പാപ്പാന്മാർക്ക് സസ്‌പെന്‍ഷന്‍ - ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ

പാപ്പാന്‍റെ പീഡനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചെരിഞ്ഞ സംഭവത്തിൽ ആനപ്രേമികളുടെ പ്രതിഷേധം.

ആന ചെരിഞ്ഞ സംഭവം; ദേവസ്വം ബോർഡ് പ്രസിഡൻ്റിന് നേരെ അമ്പലപ്പുഴയിൽ പ്രതിഷേധം
ആന ചെരിഞ്ഞ സംഭവം; ദേവസ്വം ബോർഡ് പ്രസിഡൻ്റിന് നേരെ അമ്പലപ്പുഴയിൽ പ്രതിഷേധം

By

Published : Apr 8, 2021, 10:52 PM IST

ആലപ്പുഴ:പാപ്പാന്‍റെ പീഡനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചെരിഞ്ഞ സംഭവത്തിൽ ആനപ്രേമികളുടെ പ്രതിഷേധം ശക്തമാകുന്നു. സ്ഥലത്തെത്തിയ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ വാസുവിനെതിരെ അസഭ്യവർഷവും ആക്രോശവുമായി പ്രതിഷേധക്കാർ തടഞ്ഞു. സംഭവത്തില്‍ രണ്ട് പാപ്പാന്മാരെ സസ്‌പെന്‍ഡ് ചെയ്തു. പ്രദീപ്, അനിയപ്പന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവരില്‍ പ്രദീപ് എന്ന പാപ്പാന്‍ പൊലീസ് കസ്റ്റഡിയിലാണ്.

കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ ആനയെ സംസ്‌കരിക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. പൊലീസ് സംരക്ഷണത്തിലാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. പ്രതിഷേധം ശക്തമായതോടെ നാളെ ദേവസ്വം ബോര്‍ഡ് അടിയന്തര യോഗം ചേരും.

ഇന്ന് ഉച്ചയോടെയാണ് അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞത്. ജനുവരി മാസത്തില്‍ അമ്പലപ്പുഴയില്‍ നിന്ന് എഴുന്നള്ളിപ്പിനായി കൊണ്ടുപോയ ആനയെ കഴിഞ്ഞ ദിവസമാണ് തിരികെ കൊണ്ടുവന്നത്. കാലില്‍ ആഴത്തിലുള്ള മുറിവുകള്‍ അടക്കമുണ്ടായിട്ടും ആനയ്ക്ക് ചികിത്സ ഉറപ്പാക്കിയില്ലെന്ന ആരോപണം ആനപ്രേമികള്‍ ഉന്നയിക്കുന്നു. കൂടാതെ ആനയ്ക്ക് പാപ്പാൻ്റെ ക്രൂരപീഡനം അടക്കം ഏറ്റുവാങ്ങേണ്ടി വന്നെന്നും ഇവര്‍ പറയുന്നു.

ABOUT THE AUTHOR

...view details