കേരളം

kerala

ETV Bharat / state

ഒറ്റമശ്ശേരിയിലെ കടലാക്രമണ ഭീഷണി തടയാൻ നിർദേശം - ജില്ലാ കളക്ടർ

തോട്ടപ്പള്ളി പൊഴിയിൽ അടിഞ്ഞിരിക്കുന്ന മണൽ നീക്കം ചെയ്ത് പൊഴിയുടെ വടക്ക് കൊണ്ടിടാനും നിർദേശമുണ്ട്.

കടലാക്രമണം  കടലാക്രമണ ഭീഷണി  sea attack  ജില്ലാ കളക്ടർ  District Collector
ഒറ്റമശ്ശേരിയിലെ കടലാക്രമണ ഭീഷണി തടയാൻ നിർദേശം

By

Published : May 10, 2021, 6:24 AM IST

ആലപ്പുഴ: ഒറ്റമശ്ശേരിയിലെ കടലാക്രമണ ഭീക്ഷണി തടയാൻ ഉടൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകി ജില്ലാ കലക്ടർ എ. അലക്സാണ്ടർ. ജിയോ ബാഗുകളും കല്ലും കൊണ്ട് പ്രതിരോധിക്കുന്നതിനായി കാത്തിരിക്കാതെ അടിയന്തരമായി മണൽ ചാക്കുകൾ അടുക്കുന്ന പ്രവൃത്തികൾ ചെയ്യാൻ ജലസേചന വകുപ്പിനോ നിർദേശിച്ചു.

read more:'തമ്മിലടിച്ച് വകുപ്പുകള്‍'; 17 കോടി രൂപ മുടക്കി നിർമ്മിക്കുന്ന റോഡിന് നടുവില്‍ പോസ്റ്റുകള്‍

ഒറ്റമശ്ശേരിയിലെ കടലാക്രമണം തടയുന്നതിനായി ചേർന്ന ഓൺലൈൻ യോഗത്തിലായിരുന്നു നിർദേശം. കല്ലിന്‍റെ വില റിവേഴ്‌സ് ചെയ്ത് കിട്ടുന്ന മുറക്ക് 242 മീറ്റർ വീടുകൾ വരുന്ന ഭാഗത്ത് കല്ല് ഇറക്കി കടലാക്രമണം പ്രതിരോധിക്കാനും ബാക്കി സ്ഥലങ്ങളിൽ ജിയോ ബാഗ് നിരത്താനുമാണ് തീരുമാനം.

read more:ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഷെ​ഡ്യൂ​ൾ സ​ർ​വീസിന് കെ.​എ​സ്.​ആ​ർ.​ടി.​സി; ചാ​ർ​ട്ട്​ ന​ൽ​കാ​തെ ജി​ല്ലാ ഭ​ര​ണ​കൂ​ടം

തോട്ടപ്പള്ളി പൊഴിയിൽ അടിഞ്ഞിരിക്കുന്ന മണൽ നീക്കം ചെയ്ത് പൊഴിയുടെ വടക്ക് കൊണ്ടിടാനും നിർദേശം നൽകിയിട്ടുണ്ട്. യോഗത്തിൽ എ.എം. ആരിഫ് എം.പി, നിയുക്ത എം.എൽ.എ. പി.പ്രസാദ്, ജലസേചന വകുപ്പ് അസിസ്റ്റന്‍റ് എൻജിനീയർ സദാശിവ മുരളി, തഹസിൽദാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details