ആലപ്പുഴ: കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ഭക്ഷ്യ-പൊതുവിതരണ മേഖലയില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി വിപണിയെ നിയന്ത്രിക്കാനും വിലക്കയറ്റത്തിന് അറുതി വരുത്താനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി പി. തിലോത്തമന്‍. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുവാന്‍ ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയില്‍ നവീകരിച്ച സപ്ലൈക്കോ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പി.തിലോത്തമന്‍.
കഴിഞ്ഞ നാല് വർഷം കൊണ്ട് വിലക്കയറ്റത്തിന് അറുതി വരുത്താനായെന്ന് മന്ത്രി പി. തിലോത്തമൻ - products sold by protecting the rights of the consumers
സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍ വഴി പൊതുവിതരണ മേഖലയെ കൂടുതല്‍ ജനകീയമാക്കി മാറ്റുവാന്‍ ഈ സര്‍ക്കാരിന് സാധിച്ചുവെന്ന് മന്ത്രി പി.തിലോത്തമന്‍
![കഴിഞ്ഞ നാല് വർഷം കൊണ്ട് വിലക്കയറ്റത്തിന് അറുതി വരുത്താനായെന്ന് മന്ത്രി പി. തിലോത്തമൻ മന്ത്രി പി. തിലോത്തമൻ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഉല്‍പന്നങ്ങള്‍ വിപണനം ചെയ്‌തു ആലപ്പുഴ ഭക്ഷ്യ-പൊതുവിതരണ മേഖല products sold by protecting the rights of the consumers rights of the consumers](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6158846-thumbnail-3x2-minister-edited.jpg)
സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍ വഴി പൊതുവിതരണ മേഖലയെ കൂടുതല്‍ ജനകീയമാക്കി മാറ്റുവാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. അരിയടക്കമുള്ളവ ഭീമമായ നഷ്ടം സഹിച്ചുകൊണ്ടായാലും വിലക്കയറ്റം ഉണ്ടാവാതെ വിതരണം നടത്താന്‍ സപ്ലൈക്കോക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. സമാനതകളില്ലാത്ത ഇടപെടലുകളിലൂടെ ഭക്ഷ്യ-പൊതുവിതരണ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എ.എം ആരിഫ് എം.പി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യ-പൊതുവിതരണ രംഗത്ത് കൂടുതല്‍ കേന്ദ്ര സഹായം ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്ന് എം.പി പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം ജുനൈദ് ആദ്യ വില്‍പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.ആര്‍ കണ്ണന്‍, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുലാല്‍, ജനപ്രതിനിധികളായ ശ്രീജാ രതീഷ്, ബിന്ദു ബൈജു, ശോഭാ ബാലന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.