ആലപ്പുഴ:സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് പ്രിയങ്ക ഗാന്ധി ആലപ്പുഴയിലും എത്തി. കായംകുളം എൻഡിപിസി ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ എത്തിയ പ്രിയങ്കാ ഗാന്ധിയെ കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവും കോൺഗ്രസ് നേതാക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ എൻടിപിസിയിൽ നിന്ന് കായംകുളത്തേക്കുള്ള റോഡ് ഷോ. സ്ഥാനാർഥി അരിത ബാബുവുമൊത്ത് തുറന്ന വാഹനത്തിൽ നാലു കിലോമീറ്ററോളമാണ് പ്രിയങ്ക സഞ്ചരിച്ചത്.
പ്രചാരണത്തിന് പ്രിയങ്കയെത്തി; ആവേശത്തില്‍ കായംകുളം - KAYAMKULAM
കായംകുളം എൻഡിപിസി ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ എത്തിയ പ്രിയങ്കാ ഗാന്ധിയെ കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവും കോൺഗ്രസ് നേതാക്കളും ചേർന്ന് സ്വീകരിച്ചു.
![പ്രചാരണത്തിന് പ്രിയങ്കയെത്തി; ആവേശത്തില്‍ കായംകുളം പ്രിയങ്ക പ്രിയങ്കാ ഗാന്ധി കായംകുളം യുഡിഎഫ് സ്ഥാനാർഥി അരിത ബാബു Aritha Babu UDF candidate KAYAMKULAM PRIYANKA GANDHI ROAD SHOW](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11212435-thumbnail-3x2-priiyyh.jpg)
പ്രചാരണത്തിന് പ്രിയങ്കയെത്തി; ആവേശകടലായി കായംകുളം
പ്രചാരണത്തിന് പ്രിയങ്കയെത്തി; ആവേശത്തില്‍ കായംകുളം
ദേശീയപാതായുടെ ഇരുവശത്തും ആയിരക്കണക്കിനാളുകളാണ് പ്രിയങ്കയുടെ റോഡ് ഷോ കാണാൻ തടിച്ചുകൂടിയിരുന്നത്. എല്ലാവരെയും കൈവീശി കാണിച്ചും അഭിവാദ്യമർപ്പിച്ചും കൃഷ്ണപുരത്തേക്ക്. ശേഷം അരിതയുടെ വീട്ടിൽ അൽപസമയം വിശ്രമം. പിന്നീട് വീണ്ടും റോഡ് ഷോ തുടർന്നു.
കായംകുളത്തെ അക്ഷരാർഥത്തിൽ ആവേശക്കടലാക്കിയാണ് പ്രിയങ്കയുടെ റോഡ് ഷോ കടന്നുപോയത്. കായംകുളത്ത് പൊതുയോഗം ഉണ്ടായിരുന്നില്ല. കേരളത്തിൽ പ്രചാരണത്തിൽ അധികം എത്താറില്ലാത്ത പ്രിയങ്കയുടെ വരവ് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കായംകുളത്ത് യുഡിഎഫ് ക്യാമ്പ്.
Last Updated : Mar 30, 2021, 6:30 PM IST