ആലപ്പുഴ: കോൺഗ്രസിന്‍റെ താര പ്രചാരകയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി ഇന്ന് ആലപ്പുഴയിലെത്തും. കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പ്രിയങ്കഗാന്ധി ആലപ്പുഴയിൽ എത്തുക. രാവിലെ 10.45ഓടെ പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്തെത്തുന്ന പ്രിയങ്ക അവിടെനിന്നും കായംകുളത്തേക്ക് പോകും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഇന്നെത്തും - പ്രിയങ്കാ ഗാന്ധി
കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഇന്നെത്തും
തെരഞ്ഞെടുപ്പ് പൊതുയോഗത്തിനു ശേഷം പ്രവർത്തകർക്കൊപ്പം റോഡ് ഷോയിലും പ്രിയങ്ക പങ്കെടുക്കും. ചേപ്പാട് എൻടിപിസിയ്ക്ക് സമീപത്ത് നിന്നാരംഭിക്കുന്ന റോഡ് ഷോ കൃഷ്ണപുരത്ത് സമാപിക്കുന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
പ്രിയങ്കയുടെ സന്ദർശനത്തെ തുടർന്ന് വലിയ രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ക്രമീകരിച്ചിരിക്കുന്നത്. കായംകുളത്തെ പര്യടനത്തിന് ശേഷം കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പര്യടനം നടത്തും. കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര മണ്ഡലങ്ങളിലും പ്രിയങ്ക പ്രചാരണം നടത്തും.