ആലപ്പുഴ:റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് പള്ളികളില്‍ വന്‍ തിരക്ക്. ഉച്ചയ്ക്കുള്ള പ്രത്യേക പ്രാര്‍ഥനക്ക് (ജുമുഅ) കുട്ടികളും വൃദ്ധരും അടക്കമുള്ളവര്‍ വളരെ നേരത്തെ തന്നെ എത്തി. ഖുര്‍ആന്‍ അവതീര്‍ണമായ സവിശേഷമായ രാത്രി റമദാനിലെ അവസാനത്തെ പത്തിലാണെന്നാണ് വിശ്വാസം. ഈ രാത്രി ചെയ്യുന്ന പുണ്യകര്‍മ്മങ്ങള്‍ക്ക് തിട്ടപ്പെടുത്താനാവത്ത പ്രതിഫലമാണ് ദൈവം നല്‍കുകയെന്നാണ് ഇസ്ലാമിക വിശ്വാസം. ആയിരം മാസത്തെക്കാള്‍ പുണ്യമുള്ള രാവാണ് ആ രാത്രിയെന്ന് ഖുര്‍ആനില്‍ പറയുന്നു. ലൈലത്തുല്‍ ഖദ്ര്‍ എന്നാണ് ആ രാത്രിയുടെ പേര്. എല്ലാ മനുഷ്യരുടെയും ഒരു വര്‍ഷത്തേക്കുള്ള വിധി നിര്‍ണയിക്കുന്നത് ലൈലത്തുല്‍ ഖദ്റിലാണെന്ന് ഖുര്‍ആന്‍ പറയുന്നു.
റമദാനിലെ അവസാന വെള്ളിയാഴ്ച ഭക്തിനിര്‍ഭരമാക്കി വിശ്വാസികള്‍ എന്നാല്‍ അത് ഏത് രാത്രിയാണെന്ന് ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. റമദാനിലെ അവസാനത്തെ പത്തില്‍ ഒറ്റയായ രാവായിരിക്കാം അതെന്ന് പ്രവാചകന്‍ മുഹമ്മദ് സൂചന നല്‍കിയിട്ടുണ്ട്. റമദാനിലെ 27ആം രാവിലാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇപ്രാവശ്യം റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയും 27ആം രാവും ഒരുമിച്ച് വന്നത് വിശ്വാസികളെ കൂടുതല്‍ ആവേശത്തിലാക്കി.റമദാനിലെ അവസാനത്തെ പത്തില്‍ ലൈലത്തുല്‍ ഖദ്റിന്‍റെ പുണ്യം തേടി വിശ്വാസികള്‍ പള്ളികളില്‍ ഭജനമിരിക്കാറുണ്ട്. ഇഅ്ത്തിക്കാഫ് എന്നാണ് അതിനെ പറയുന്നത്. ഖുര്‍ആന്‍ പാരാണവും ഇസ്ലാമിക ഗ്രന്ഥങ്ങളുടെ പാരായണത്തിലും ഈ സമയം വിശ്വാസികള്‍ മുഴുകും.ഇസ്ലാമിലെ പ്രധാന കര്‍മ്മങ്ങളിലൊന്നായ സക്കാത്ത് വിശ്വാസികള്‍ നല്‍കുന്നതും ഈ മാസത്തിലാണ്. ഒരു വ്യക്തിയുടെ ആകെ സമ്പത്തിന്‍റെ കണക്ക് നോക്കി നിശ്ചിത ശതമാനം ഓരോ വര്‍ഷവും നികുതി നല്‍കുന്നത് പോലെയുള്ള സമ്പ്രാദയമാണ് സക്കാത്ത്. സ്വര്‍ണത്തിന്‍റെയും കൃഷിയുടെയും മറ്റ് വരുമാനങ്ങളുടെയും കണക്ക് നോക്കി ഒരു വിശ്വാസി നിര്‍ബന്ധമായും ഒരു വര്‍ഷം സക്കാത്ത് നല്‍കിയാലെ അവന്‍റെ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുകയുള്ളൂ. റമദാന്‍ മാസത്തില്‍ കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്നതിനാല്‍ വിശ്വാസികള്‍ സക്കാത്ത് നല്‍കുന്നതും ഈ മാസത്തിലാണ്.റമദാന്‍ അവസാനിക്കുന്നതോടെ എല്ലാ വിശ്വാസികളും നല്‍കേണ്ട മറ്റൊരു നിര്‍ബന്ധ ബാധ്യതയാണ് ഫിത്വര്‍ സക്കാത്ത്. ഒരാളുടെ വ്രതത്തില്‍ എന്തെങ്കിലും കുറവ് വന്നിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാനും ഈദ് ദിനത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കാന്‍ പാടില്ലെന്നും ഉദ്ദേശിച്ചാണ് ഫിത്വര്‍സക്കാത്ത്. ഒരാള്‍ ഒരു നിശ്ചിത ശതമാനം ധാന്യം പാവപ്പെട്ടന് നല്‍കുന്ന സമ്പ്രാദയമാണിത്. കേരളത്തില്‍ മിക്കവാറും പള്ളികളില്‍ ഇത് കൂട്ടമായി ശേഖരിക്കുകയും അരി ഒരുമിച്ച് വാങ്ങി പാവപ്പെട്ട ആളുകളിലേക്ക് എത്തിക്കുകയുമാണ് പതിവ്. ഒരാളുടെ ഫിത്വര്‍ സക്കാത്തായി നല്‍കേണ്ടത് 80 രൂപ മുതല്‍ 120 രൂപ വരെയാണ്. ഈദിന്‍റെ പ്രഖ്യാപനം ഉണ്ടാകുന്നത് മുതല്‍ വിശ്വാസികള്‍ ഈദ് ഗാഹിലേക്ക് പോകുന്നത് വരെയുള്ള സമയത്തിനിടക്ക് ഫിത്വര്‍ സക്കാത്ത് പാവപ്പെട്ടവര്‍ക്ക് എത്തിയിരിക്കണമെന്നാണ് നിബന്ധന.