കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രകാശ് കാരാട്ട് ഇന്ന് ആലപ്പുഴയിൽ - പ്രകാശ് കാരാട്ട്

ഇന്ന് രാവിലെ പത്ത് മണിക്ക് ചേർത്തല, അരൂർ മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രകാശ് കാരാട്ട് പ്രസംഗിക്കും

Prakash Karat  Prakash Karat will reach Alappuzha  Alappuzha election campaign  പ്രകാശ് കാരാട്ട് ഇന്ന് ആലപ്പുഴയിൽ  പ്രകാശ് കാരാട്ട്  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രകാശ് കാരാട്ട്
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രകാശ് കാരാട്ട് ഇന്ന് ആലപ്പുഴയിൽ

By

Published : Mar 26, 2021, 7:13 AM IST

ആലപ്പുഴ:എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഇന്ന് ആലപ്പുഴയിൽ പര്യടനം നടത്തും. ജില്ലയിൽ മൂന്നിടങ്ങളിലാണ് ഇടതു മുന്നണി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിൽ കാരാട്ട് പങ്കെടുക്കുക. രാവിലെ പത്ത് മണിക്ക് ചേർത്തല, അരൂർ മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിൽ അദ്ദേഹം പ്രസംഗിക്കും. ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വൈകുന്നേരം നാല് മണിക്ക് കല്ലുപാലത്തിന് സമീപം നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിലും, ശേഷം വൈകുന്നേരം ആറ് മണിക്ക് മാന്നാറിലും അദ്ദേഹം പ്രസംഗിക്കും.

ABOUT THE AUTHOR

...view details