കേരളം

kerala

ETV Bharat / state

ആലപ്പുഴയിലെ കായൽ ടൂറിസത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് പി.പി ചിത്തരഞ്ജൻ - കായൽ ടൂറിസത്തിന് പ്രത്യേക പാക്കേജ്

ടൂറിസം മേഖലയെയും ആ മേഖലയിൽ തൊഴിലെടുക്കുന്നവരെയും സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്.

ആലപ്പുഴ  കായൽ ടൂറിസം  പി പി ചിത്തരഞ്ജൻ  കൊവിഡ്  ലോക്ക്ഡൗണ്‍  ബാങ്ക് വായ്‌പ  അഡ്വ. പി എ മുഹമ്മദ് റിയാസ്  ടൂറിസം വകുപ്പ്  Department of Tourism  Adv. PA Muhammad Riyaz  ഹൗസ്ബോട്ട്  House Boat  വാക്സിനേഷൻ  കായൽ ടൂറിസത്തിന് പ്രത്യേക പാക്കേജ്  backwater tourism in Alappuzha
ആലപ്പുഴയിലെ കായൽ ടൂറിസത്തിന് പ്രത്യേക പാക്കേജ് അനുവധിക്കണമെന്ന് പി പി ചിത്തരഞ്ജൻ

By

Published : Jun 3, 2021, 9:32 PM IST

ആലപ്പുഴ : കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സ്തംഭനാവസ്ഥ നേരിടുന്ന ആലപ്പുഴയിലെ കായൽ ടൂറിസം മേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. എംഎൽഎ എന്ന നിലയിലുള്ള തന്‍റെ ആദ്യ സബ്മിഷനിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

കൊവിഡും ലോക്ക്ഡൗണും വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതമാർഗത്തെയും വരുമാനത്തെയും ഇല്ലാതാക്കി. ബാങ്ക് വായ്‌പകൾ എടുത്തും കടം വാങ്ങിയുമാണ് പലരും ടൂറിസം മേഖലയിലേക്കും അനുബന്ധ വ്യവസായത്തിലേക്കും കടന്നുവന്നിട്ടുള്ളത്. ഇവർ വായ്‌പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ ജപ്തി നടപടികൾ നേരിടുന്ന ദുരവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ അവർക്കായി പ്രത്യേക പാക്കേജ് സർക്കാർ നടപ്പാക്കണമെന്ന് ചിത്തരഞ്ജൻ ആവശ്യപ്പെട്ടു.

ആലപ്പുഴയിലെ ടൂറിസം മേഖലയെയും ആ മേഖലയിൽ തൊഴിലെടുക്കുന്നവരെയും സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് സബ്മിഷന് മറുപടി നൽകി. ടൂറിസം സപ്പോർട്ട് സ്‌കീം വഴി 96 ഹൗസ്ബോട്ട് ഉടമകൾക്ക് ഒറ്റത്തവണ ധനസഹായ പദ്ധതിയിലൂടെ 86 ലക്ഷം രൂപയുടെ സഹായം നൽകുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ മേഖലയിലെ തൊഴിലാളികൾക്ക് കേരള ബാങ്ക് വഴി വായ്‌പ്പകൾ ഉൾപ്പടെയുള്ള സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ആലപ്പുഴയിലെ കായൽ ടൂറിസത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് പി.പി ചിത്തരഞ്ജൻ

ALSO READ:കൊവിഡ് : കുട്ടികളുടെ ചികിത്സയ്ക്കുള്ള മാര്‍ഗരേഖ പുറത്ത്

ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവരെ കൊവിഡ് മുന്നണിപോരാളികളായി കണക്കാക്കി മുൻഗണന ക്രമത്തിൽ വാക്സിനേഷൻ നൽകാൻ ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ചിത്തരഞ്ജൻ ഉന്നയിച്ച ആവശ്യം ചർച്ച ചെയ്യാൻ ആലപ്പുഴ ജില്ലയിലെ എംഎൽഎമാരുടെ യോഗം വിളിച്ചുചേർക്കുമെന്നും പി എ മുഹമ്മദ് റിയാസ് സഭയെ അറിയിച്ചു.

ABOUT THE AUTHOR

...view details