കേരളം

kerala

ETV Bharat / state

വനിതാ തൊഴില്‍ സംരംഭകര്‍ക്കായി മത്സ്യഫെഡ് പദ്ധതികള്‍ നടപ്പാക്കും; പി പി ചിത്തരഞ്ജന്‍ - PP Chittaranjan

സ്ത്രീകൾക്കും തൊഴിൽ രഹിതരായ യുവാക്കൾക്കുമായി നിരവധി പദ്ധതികളാണ് മത്സ്യഫെഡ് ആവിഷ്‌കരിക്കുന്നത്

Matsyafed in Alappuzha  വനിതാ തൊഴില്‍ സംരംഭകര്‍  മത്സ്യഫെഡ് പദ്ധതികള്‍ നടപ്പാക്കും  പി പി ചിത്തരഞ്ജന്‍  PP Chittaranjan  women entrepreneurs
വനിതാ തൊഴില്‍ സംരംഭകര്‍ക്കായി മത്സ്യഫെഡ് പദ്ധതികള്‍ നടപ്പാക്കും; പി പി ചിത്തരഞ്ജന്‍

By

Published : Feb 1, 2021, 10:30 PM IST

ആലപ്പുഴ:വനിതാ തൊഴില്‍ സംരംഭകര്‍ക്കായി മത്സ്യഫെഡ് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മത്സ്യഫെഡ് ചെയർമാൻ പിപി ചിത്തരഞ്ജന്‍. അരൂക്കുറ്റി പഞ്ചായത്ത് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസനക്ഷേമ സംഘത്തിലെ സ്ത്രീകള്‍ക്ക് മത്സ്യഫെഡ് നല്‍കുന്ന പലിശ രഹിത വായ്‌പ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾക്കും തൊഴിൽ രഹിതരായ യുവാക്കൾക്കുമായി നിരവധി പദ്ധതികളാണ് മത്സ്യഫെഡ് ആവിഷ്‌കരിക്കുന്നത്. ഇതെല്ലാം തീരദേശ-ഉൾനാടൻ മേഖലയിലെ തൊഴിൽ സംരംഭകർക്ക് ഗുണപ്രദമായ രീതിയിലാവും നടപ്പാക്കുക. ഇതിന് പുറമെ നിലവിൽ നൽകി വരുന്ന പലിശ രഹിത വായ്‌പാ തുക വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ അരൂക്കുറ്റി ഉൾനാടൻ, മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്‍റ് പിഎസ് സാബു അധ്യക്ഷനായി. മത്സ്യഫെഡ് ഭരണസമിതി അംഗം പി.എം മിനി, ജില്ലാ മാനേജർ കെ സജീവൻ, പാണാവള്ളി ഗ്രാമപഞ്ചായത്ത് അംഗം ശാലിനി സമീഷ്, പി ജി വിദ്യാധരന്‍, സബിത റഷീദ എന്നിവര്‍ സംസാരിച്ചു.

ABOUT THE AUTHOR

...view details