ആലപ്പുഴ: കെ ആർ ഗൗരിയമ്മയുടെ അനുഗ്രഹം തേടി കുഞ്ഞമ്മയുടെ പ്രിയപ്പെട്ട ചിത്തൻ എത്തി. ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി പിപി ചിത്തരഞ്ജനാണ് അനുഗ്രഹം തേടി ഗൗരിയമ്മയെ കാണാൻ എത്തിയത്. ഗൗരിയമ്മയുമായി ഏറെ അടുപ്പമുള്ള നേതാക്കളിൽ ഒരാളാണ് ചിത്തരഞ്ജൻ. ഏറെ അടുപ്പമുളളവർ സ്നേഹത്തോടെ കുഞ്ഞമ്മയെന്നാണ് ഗൗരിയമ്മയെ വിളിക്കുന്നത്.
ഗൗരിയമ്മയുടെ അനുഗ്രഹം തേടി പിപി ചിത്തരഞ്ജൻ - നിയമസഭാ തെരഞ്ഞെടുപ്പ് 2021
ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി പിപി ചിത്തരഞ്ജനാണ് അനുഗ്രഹം തേടി ഗൗരിയമ്മയെ കാണാൻ എത്തിയത്. ഗൗരിയമ്മയുമായി ഏറെ അടുപ്പമുള്ള നേതാക്കളിൽ ഒരാളാണ് ചിത്തരഞ്ജൻ.
![ഗൗരിയമ്മയുടെ അനുഗ്രഹം തേടി പിപി ചിത്തരഞ്ജൻ കെ ആർ ഗൗരിയമ്മ പിപി ചിത്തരഞ്ജൻ KR Gowriamma PP Chittaranjan എൽഡിഎഫ് സ്ഥാനാർഥി നിയമസഭാ തെരഞ്ഞെടുപ്പ് 2021 kerala assembly election 2021](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10986446-thumbnail-3x2-kr.jpeg)
"കുഞ്ഞമ്മേ ചിത്തനാണ്, ഞാനാണ് ഇത്തവണ ഇവിടെ മത്സരിക്കുന്നത്. കുഞ്ഞമ്മയുടെ അനുഗ്രഹത്തിന് വേണ്ടി വന്നതാണ്" ചിത്തരഞ്ജൻ പറഞ്ഞു. പ്രായാധിക്യം മൂലമുള്ള അവശതകൾ കൊണ്ട് അൽപ്പമൊന്ന് താമസിച്ചെങ്കിലും "ആലപ്പുഴയിലല്ലേ ചിത്താ മത്സരിക്കുന്നത്, ഉറപ്പായും ജയിക്കും" എന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി. ഗൗരിയമ്മയെയും ജെഎസ്എസിനെയും വീണ്ടും ഇടതുപാളയത്തിൽ എത്തിക്കുന്നതിൽ നിർണായക ഇടപെടൽ ചിത്തരഞ്ജന്‍റേതായിരുന്നു. 101 വയസ് പൂർത്തിയായ ഗൗരിയമ്മയ ശാരീരിക അവശതകൾ മൂലം ഏറെ ബുദ്ധിമുട്ടിലാണ്. ആലപ്പുഴ മണ്ഡലത്തിലെ ഏറ്റവും പ്രായംകൂടിയ വോട്ടർമാരിൽ ഒരാളാണ് ഐക്യകേരളത്തിന്‍റെ ആദ്യ റവന്യൂ മന്ത്രി കൂടിയായ ഗൗരിയമ്മ.