ആലപ്പുഴ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജിയിൽ കുറഞ്ഞുള്ള ഒരു വിട്ടുവീഴ്ചക്കും യുഡിഎഫ് തയ്യാറാവില്ലെന്ന് എഐസിസി മുൻ സെക്രട്ടറി അഡ്വ. ഷാനിമോൾ ഉസ്മാൻ എംഎൽഎ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ ആലപ്പുഴ കലക്ട്രേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.
മുഖ്യമന്ത്രിയുടെ രാജിയിൽ കുറഞ്ഞൊരു വിട്ടുവീഴ്‌ചയില്ലെന്ന് ഷാനിമോൾ ഉസ്മാൻ - എംഎൽഎ
സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇതിന് തെളിവാണ് ശിവശങ്കരനെതിരെ നടപടി സ്വീകരിക്കാതെ അദ്ദേഹത്തെ ശമ്പളത്തോടെയുള്ള അവധിയിൽ പ്രവേശിപ്പിച്ചതെന്നും എംഎൽഎ.
സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇതിന് തെളിവാണ് ശിവശങ്കരനെതിരെ നടപടി സ്വീകരിക്കാതെ അദ്ദേഹത്തെ ശമ്പളത്തോടെയുള്ള അവധിയിൽ പ്രവേശിപ്പിച്ചത്. ഇത്തരം സമീപനങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ടുവരുമെന്നും ഷാനിമോൾ പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. ത്രിവിക്രമൻ തമ്പി, എ എ ഷുക്കൂർ, ഡിസിസി സെക്രട്ടറിമാർ, മണ്ഡലം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.