കേരളം

kerala

ETV Bharat / state

അമ്പലപ്പുഴയില്‍ ജി.സുധാകരനെ അനുകൂലിച്ച്‌ പോസ്റ്റര്‍ - kerala assembly election

അമ്പലപ്പുഴയില്‍ നിന്നും സുധാകരനെ മാറ്റിയാല്‍ മണ്ഡലത്തില്‍ തോല്‍ക്കുമെന്നും എച്ച്.സലാം എസ്‌ഡിപിഐക്കാരനാണെന്നുമാണ് പോസ്റ്ററിലെ പരാമാർശം

അമ്പലപ്പുഴയില്‍ ജി.സുധാകരന് അനുകൂലിച്ച്‌ പോസ്റ്റര്‍  ജി.സുധാകരന് അനുകൂലിച്ച്‌ പോസ്റ്റര്‍  നിയമസഭ തെരഞ്ഞെടുപ്പ്‌  അമ്പലപ്പുഴ മണ്ഡലം  മന്ത്രി ജി.സുധാകരന്‍  എച്ച്.സലാം  എച്ച്.സലാമിനെതിരെ പോസ്റ്റര്‍  posters supporting g.sudhakaran  ambalapuzha  election 2021  kerala assembly election  sudhakaran
അമ്പലപ്പുഴയില്‍ ജി.സുധാകരന് അനുകൂലിച്ച്‌ പോസ്റ്റര്‍

By

Published : Mar 6, 2021, 11:45 AM IST

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അമ്പലപ്പുഴ മണ്ഡലത്തില്‍ നിലവിലെ എംഎല്‍എയും മന്ത്രിയുമായ ജി.സുധാകരന്‌ പകരം എച്ച് സലാമിനെ പരിഗണിച്ചതിനെതിരെ പോസ്റ്ററുകള്‍. അമ്പലപ്പുഴയില്‍ നിന്നും സുധാകരനെ മാറ്റിയാല്‍ മണ്ഡലത്തില്‍ തോല്‍ക്കുമെന്നും എച്ച്.സലാം എസ്‌ഡിപിഐക്കാരനാണെന്നുമാണ് പോസ്റ്ററിലെ പരാമാർശം.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആലപ്പുഴയിലെ സിപിഎമ്മിനുള്ളിലെ വിഭാഗീയതയാണ് മറനീക്കി പുറത്തുവരുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി മുൻ അംഗവുമാണ്‌ എച്ച്.സലാം. സംസ്ഥാന കമ്മിറ്റി തീരുമാനിച്ച സ്ഥാനാർഥി പട്ടിക അംഗീകരിക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരാനിരിക്കെയാണ് രക്തസാക്ഷി സ്‌മാരകങ്ങളിലും പാർട്ടി ഓഫീസ് ചുമരുകളിലും പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

ABOUT THE AUTHOR

...view details