ആലപ്പുഴ: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ജി സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ പ്രതിഷേധം. പുന്നപ്ര സമരഭൂമി വാര്‍ഡിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ജി സുധാകരന്‍ വര്‍ഗവഞ്ചകനെന്നും രക്തസാക്ഷികള്‍ പൊറുക്കില്ലെന്നുമാണ് ആരോപണം. സുധാകരന്‍റെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് വിമര്‍ശനം.
കൂടുതല്‍ വായനയ്‌ക്ക്: ജീവന് ഭീഷണിയെന്ന് മന്ത്രി ജി സുധാകരനെതിരെ പരാതി നൽകിയ യുവതി
കൂടുതല്‍ വായനയ്‌ക്ക്: ജി സുധാകരനെതിരെ ഒളിയമ്പുമായി പ്രതിഭ ; പ്രതിഷേധമുയർന്നതോടെ പോസ്റ്റ് മുക്കി
"രക്ഷസാക്ഷികള്‍ പൊറുക്കില്ലെടോ, വര്‍ഗവഞ്ചകാ ജി. സുധാകരാ" എന്നാണ് പോസ്റ്ററില്‍ പറയുന്നത്. വിവാദമായതിന് പിന്നാലെ പോസ്റ്റര്‍ സിപിഎം പ്രവര്‍ത്തകര്‍ നീക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് മന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ആലപ്പുഴയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.