വിവാദങ്ങള്‍ക്കിടെ സിപിഐ ആലപ്പുഴ ജില്ലാ നേതൃയോഗം ഇന്ന് - cpi district leadership
രാവിലെ എക്സിക്യൂട്ടീവും ഉച്ചക്ക് ശേഷം ജില്ലാ കൗൺസിലും നടക്കും. പോസ്റ്റര്‍ വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചേക്കും

ആലപ്പുഴ: പോസ്റ്റർ വിവാദം സജീവ ചർച്ചയായിരിക്കെ സിപിഐ ആലപ്പുഴ ജില്ലാ നേതൃയോഗം ഇന്ന് നടക്കും. രാവിലെ എക്സിക്യൂട്ടീവും ഉച്ചക്ക് ശേഷം ജില്ലാ കൗൺസിലുമാണ് നടക്കുക. പോസ്റ്റർ വിവാദ കേസിൽ അറസ്റ്റിലായവരെ മണ്ഡലം മുൻ അസിസ്റ്റന്‍റ് സെക്രട്ടറി കെ എഫ് ലാല്‍ജി ജാമ്യത്തിലിറക്കിയതും വിവാദമായിട്ടുണ്ട്. കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ചത് അറസ്റ്റിലായവർ മാത്രം ഉൾപ്പെട്ട ഗൂഢാലോചനയല്ലെന്നും കൂടുതൽ പേർ സംഭവവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരു വിഭാഗം ആരോപിക്കുന്നു. വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചേക്കും.