ആലപ്പുഴ:പോപ്പുലർ ഫ്രണ്ട് റാലിയില്‍കുട്ടിയെക്കൊണ്ട് വർഗീയ വിദ്വേഷം പരത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തതില്‍ ആലപ്പുഴയില്‍ പ്രതിഷേധം. ഈ റാലിയിൽ വീണ്ടും കൈകുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള കുട്ടികളെ അണിനിരത്തിയാണ് സംഘടന പ്രകടനം സംഘടിപ്പിച്ചത്. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ചയാണ് നഗരത്തിൽ റാലി സംഘടിപ്പിച്ചത്.
പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം: വീണ്ടും കുട്ടികളുടെ മുദ്രവാക്യം, കൈക്കുഞ്ഞുങ്ങളും പ്രകടനത്തില്‍
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതില്‍ കേസെടുത്തതിനെതിരായ പ്രതിഷേധത്തിലാണ് വീണ്ടും കുട്ടികള്‍ മുദ്രാവാക്യം വിളിച്ചത്
ആലപ്പുഴ ജില്ല കോടതിക്ക് സമീപത്ത് നിന്നാരംഭിച്ച റാലിയില്‍ ഉടനീളം മുഴങ്ങി കേട്ടത് വിദ്വേഷ മുദ്രാവാക്യങ്ങളായിരുന്നു. അറസ്റ്റ് കൊണ്ടും ജയിലറകൊണ്ടും ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും ഇനിയും തങ്ങൾ ഇത് ആവർത്തിക്കുമെന്നും തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മുഴക്കിയത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ശക്തമായ പൊലീസ് കാവലോടെയാണ് പ്രകടനം നടന്നത്. പോപ്പുലർ ഫ്രണ്ടിന്‍റെ ജനമഹാസമ്മേളനത്തിന് മുന്നോടിയായി ആലപ്പുഴയില്‍ സംഘടിപ്പിച്ച റാലിയിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് വർഗീയ വിദ്വേഷം പരത്തുന്ന മുദ്രാവാക്യം വിളിപ്പിച്ചത്.