കേരളം

kerala

ETV Bharat / state

പോളിങ് വിശദാംശങ്ങൾ വേഗത്തിൽ എത്തിക്കാൻ 'പോൾ മാനേജർ' ആപ്പ് - ആലപ്പുഴ തെരഞ്ഞെടുപ്പ്

ഓരോ ബൂത്തുകളില്‍ നിന്നുമുള്ള വോട്ടിങ് ശതമാനം കൃത്യമായ ഇടവേളകളില്‍ 'പോൾ മാനേജർ' ആപ്പിലൂടെ ഉദ്യോഗസ്ഥര്‍ നല്‍കും

'Poll Manager' app  'പോൾ മാനേജർ' ആപ്പ്  'Poll Manager' to expedite polling details  പോളിങ് വിശദാംശങ്ങൾ വേഗത്തിൽ എത്തിക്കാൻ 'പോൾ മാനേജർ'  ആലപ്പുഴ തെരഞ്ഞെടുപ്പ്  alappuzha election
പോളിങ് വിശദാംശങ്ങൾ വേഗത്തിൽ എത്തിക്കാൻ 'പോൾ മാനേജർ' ആപ്പ്

By

Published : Dec 7, 2020, 7:32 PM IST

ആലപ്പുഴ:പോളിങ് വിവരങ്ങൾ കൂടുതല്‍ വേഗത്തിലും സുഗമവും ആക്കുന്നതിനായി 'പോള്‍ മാനേജര്‍' ഡിജിറ്റല്‍ സംവിധാനം ഒരുക്കി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റർ. വോട്ടെടുപ്പിന്‍റെ ഭാഗമായി പോളിങ് സാമഗ്രികളുടെ വിതരണ സമയം മുതൽ പോൾ മാനേജർ വഴിയാകും ഉദ്യോഗസ്ഥ തലത്തിൽ വിവരങ്ങൾ കൈമാറുക. വോട്ടിങ് ദിവസം ഓരോ ബൂത്തുകളില്‍ നിന്നുമുള്ള വോട്ടിങ് ശതമാനം കൃത്യമായ ഇടവേളകളില്‍ ആപ്പിലൂടെ ഉദ്യോഗസ്ഥര്‍ നല്‍കും.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്‍റർ വികസിപ്പിച്ചെടുത്ത ഈ ആപ്പില്‍ പോളിങ് സാമഗ്രികൾ കൈപ്പറ്റുന്നത് മുതൽ വോട്ടിങ് തീർന്ന് മെഷീനുകൾ തിരികെ കളക്ഷൻ സെന്‍ററുകളിൽ എത്തിക്കുന്നത് വരെയുള്ള സമയങ്ങളിലെ ഓരോ പ്രവർത്തനവും സംബന്ധിച്ച് മുന്‍കൂട്ടി നിശ്ചയിച്ച 21 ചോദ്യാവലികളാണ് ഉള്ളത്. കൂടാതെ പോളിങ് സ്റ്റേഷനിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ പുറപ്പെട്ട് തിരിച്ചെത്തുന്നത് വരെയുള്ള വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തും.

പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, സെക്‌ടറൽ ഓഫീസര്‍ എന്നിവര്‍ക്കാണ് ആപ്പ് ഉപയോഗിക്കുവാന്‍ സാധിക്കുക. ഉദ്യോഗസ്ഥരുടെ ഫോണില്‍ ലഭ്യമാകുന്ന ഒറ്റിപി നമ്പര്‍ ഉപയോഗിച്ചാണ് ആപ്പ് ഓപ്പണ്‍ ചെയ്യേണ്ടത്. ഉദ്യോഗസ്ഥര്‍ക്ക് നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനം, തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിരുന്നു. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ വി. അജി ജേക്കബ് കുര്യന്‍, അഡിഷണല്‍ ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ.കെ മോഹനന്‍ എന്നിവരാണ് എന്‍.ഐ.സിയുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്.

ABOUT THE AUTHOR

...view details