കെ.കെ മഹേശന്‍റെ മരണം; തുഷാര്‍ വെള്ളാപ്പള്ളിയുടെ മൊഴിയെടുക്കുന്നു - THUSHAR_VELLAPPALLY
കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുക്കുന്നത്
ആലപ്പുഴ:എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ. കെ. മഹേശൻ്റെ മരണവുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി തുഷാർ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്നു. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയാണ് മാരാരിക്കുളം പൊലീസ് മൊഴിയെടുക്കുന്നത്.
മഹേശന്‍റെ ആത്മഹത്യാക്കുറിപ്പിൽ വെള്ളാപ്പള്ളിയുടെയും കുടുംബത്തെയും പേര് പരാമർശിച്ചിരുന്നു. ഇതേ തുടർന്നാണ് കേസ് അന്വേഷിക്കുന്ന സംഘം തുഷാറിനെയും ചോദ്യം ചെയ്യുന്നത്. മഹേശന്‍റെ മരണത്തിന് ശേഷം അദ്ദേഹത്തിനെതിരെ തുഷാർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണ സംഘം മൊഴിയെടുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭ്യമായ സൂചന. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തുഷാറിനെ ഇന്ന് ചോദ്യം ചെയ്യുന്നത്.