കേരളം

kerala

By

Published : Dec 20, 2021, 9:17 AM IST

Updated : Dec 20, 2021, 11:42 AM IST

ETV Bharat / state

കായലില്‍ തോണിമറിഞ്ഞ് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ബാലുവിന് നാടിന്‍റെ അന്ത്യാഞ്ജലി

കൊലക്കേസ് പ്രതിയെ പിടികൂടാനായി വർക്കലയിൽ കായലിലൂടെ സഞ്ചരിക്കവെ തോണി മറിഞ്ഞായിരുന്നു അപകടം.

POLICE OFFICER BALU FUNERAL  Varkkala police officer Death  വർക്കലയിൽ കായലില്‍ തോണിമറിഞ്ഞ് അപകടം  തിരുവനതപുരം എസ്.എ.പി ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ മരിച്ചു
വർക്കലയിൽ കായലില്‍ തോണിമറിഞ്ഞ് മരിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ ബാലുവിന്‍റെ സംസ്കാരം നടത്തി

ആലപ്പുഴ:കൊലക്കേസ് പ്രതിയെ പിടികൂടാനായി വർക്കലയിൽ കായലിലൂടെ സഞ്ചരിക്കവെ തോണി മറിഞ്ഞു മുങ്ങിമരിച്ച പൊലിസ് ഉദ്യോഗസ്ഥൻ പുന്നപ്ര ആലിശ്ശേരി കാർത്തികയിൽ ബാലുവിന് (27) ജന്മനാട് കണ്ണീരോടെ വിട നൽകി. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ പൊതു ദർശനത്തിനും ബഹുമതികൾക്കും ശേഷം പൊലീസ് അകമ്പടിയോടെ വിലാപയാത്രയായാണ് ഭൗതിക ശരീരം പുന്നപ്രയിലെ വസതിയിലെത്തിച്ചത്.

വർക്കലയിൽ കായലില്‍ തോണിമറിഞ്ഞ് മരിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ ബാലുവിന്‍റെ സംസ്കാരം നടത്തി

Also Read:ഷാനിന്‍റെ കൊലപാതകം ആര്‍എസ്‌എസ്‌ കൃത്യമായി ആസൂത്രണം ചെയ്‌ത് നടപ്പാക്കിയതെന്ന് എസ്‌ഡിപിഐ

ബന്ധുക്കളും നാട്ടുകാരും അന്തിമോപചാരം അര്‍പ്പിച്ചു. പൂർണ്ണ ഔദ്യോഗിക ബഹുമതിളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിൽ സിവിൽ പൊലീസ് ഓഫീസറായിരുന്ന ബാലു സിവിൽ എൻജിനിയറിംഗ് ബിരുദധാരിയാണ്.

എസ്.ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനം കാത്തിരിക്കുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർ സഹപ്രവർത്തകന് അവസാന സല്യൂട്ട് നൽകാൻ എത്തിയിരുന്നു. മാതാവ് അനില, പിതാവ് സുരേഷ്, സഹോദരൻ ബിനു.

Last Updated : Dec 20, 2021, 11:42 AM IST

ABOUT THE AUTHOR

...view details