സുഭാഷ് വാസുവിനെ എസ്എൻഡിപി യൂണിയൻ ഓഫീസിന് മുന്നിൽ തടഞ്ഞ് പൊലീസ് - ആലപ്പുഴ
വിധി പകർപ്പ് ഹാജരാകാത്തതിനെ തുടർന്നാണ് ഓഫീസിൽ കടക്കുന്നത് പൊലീസ് തടഞ്ഞത്.
![സുഭാഷ് വാസുവിനെ എസ്എൻഡിപി യൂണിയൻ ഓഫീസിന് മുന്നിൽ തടഞ്ഞ് പൊലീസ് സുഭാഷ് വാസു എസ്എൻഡിപി സുഭാഷ് വാസുവിനെ തടഞ്ഞ് പൊലീസ് SNDP Subhash Vasu SNDP union office ആലപ്പുഴ ആലപ്പുഴ ലേറ്റസ്റ്റ് ന്യൂസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5914961-534-5914961-1580507180396.jpg)
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനുമായി ബന്ധപ്പെട്ട് കൊല്ലം സബ് കോടതിയുടെ വിധിക്ക് പിന്നാലെ, യൂണിയൻ ഓഫീസിലെത്തിയ വിമത നേതാവ് സുഭാഷ് വാസുവിനെ പൊലീസ് തടഞ്ഞു. വിധി പകർപ്പ് ഹാജരാകാത്തതിനെ തുടർന്നാണ് ഓഫീസിൽ കടക്കുന്നത് പൊലീസ് തടഞ്ഞത്. തുടർന്ന് സുഭാഷ് വാസു വിഭാഗം എസ്.എൻ.ഡി.പി പ്രവർത്തകരും പൊലീസും മാവേലിക്കര എസ്.എൻ.ഡി.പി യൂണിയൻ പ്രവർത്തകരുമായി ഉന്തും തള്ളും നടന്നു. എന്നാൽ പൊലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ച സുഭാഷ് വാസു ബലം പ്രയോഗിച്ച് അകത്തുകടക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് സുഭാഷ് വാസു അനുകൂലികൾ യൂണിയൻ ഓഫീസിന്‍റെ വാതിൽ തകർത്ത് അകത്ത് കയറുകയായിരുന്നു.