ആലപ്പുഴ:ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് നടത്തിയ ശുചീകരണ പ്രവർത്തനത്തിലൂടെ കുട്ടനാട്ടിൽനിന്ന് 3.5 ടൺ പ്ലാസ്‌റ്റിക് പുനഃരുൽപാദനത്തിനായി കയറ്റി അയച്ചു. നെടുമുടി, ചമ്പക്കുളം, രാമങ്കരി പഞ്ചായത്തുകളിൽ ഹരിത കർമസേന ശേഖരിച്ച പ്ലാസ്‌റ്റിക് മാലിന്യമാണ് കോഴിക്കോട്ടെ എംആർഎം ഇക്കോ സൊലൂഷൻ കമ്പനിക്ക് കൈമാറിയത്.
കുട്ടനാട്ടിൽനിന്ന് 3.5 ടൺ പ്ലാസ്‌റ്റിക് പുനഃരുൽപാദനത്തിനായി അയച്ചു - എംആർഎം ഇക്കോ സൊലൂഷൻ കമ്പനി
നെടുമുടി, ചമ്പക്കുളം, രാമങ്കരി പഞ്ചായത്തുകളിൽ ഹരിത കർമസേന ശേഖരിച്ച പ്ലാസ്‌റ്റിക് മാലിന്യമാണ് കോഴിക്കോട്ടെ എംആർഎം ഇക്കോ സൊലൂഷൻ കമ്പനിക്ക് കൈമാറിയത്.
![കുട്ടനാട്ടിൽനിന്ന് 3.5 ടൺ പ്ലാസ്‌റ്റിക് പുനഃരുൽപാദനത്തിനായി അയച്ചു plastic exported plastic recycling കുട്ടനാട്ട് മാലിന്യ പ്രശ്നം പ്ലാസ്‌റ്റിക് പുനഃരുൽപാദനത്തിനായി അയച്ചു എംആർഎം ഇക്കോ സൊലൂഷൻ കമ്പനി വലിച്ചെറിയാത്ത മനസുകൾ, മാലിന്യമകന്ന തെരുവുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9064248-974-9064248-1601927478351.jpg)
മാലിന്യപരിപാലന ഗവേഷണസ്ഥാപനമായ ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്റർ ഹരിത സഹായ സ്ഥാപനമായി പ്രവർത്തിക്കുന്ന പഞ്ചായത്തുകളിൽ ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങി കേരളപ്പിറവി ദിനത്തിൽ അവസാനിക്കുന്ന ജനകീയ ക്യാമ്പയിന് ഇതോടെ തുടക്കമായി.
‘വലിച്ചെറിയാത്ത മനസുകൾ, മാലിന്യമകന്ന തെരുവുകൾ’ എന്നാണ് ക്യാമ്പയിനിന്‍റെ മുദ്രാവാക്യം. രാമങ്കരി, വെളിയനാട് പഞ്ചായത്തുകളിലെ മാലിന്യമുക്ത ക്യാമ്പയിനിന്‍റെ ഉദ്ഘാടനം പോസ്‌റ്റർ പ്രകാശനം നടത്തി പഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.കെ ചാക്കോ, ജോർജ് മാത്യു പഞ്ഞിമരം, ഡി മഞ്‌ജു, എം.പി സജീവ് എന്നിവർ അതത് പഞ്ചായത്ത് കേന്ദ്രങ്ങളിൽ നിർവഹിച്ചു.