ആലപ്പുഴ:സി.പി.എമ്മിൽ താലിബാൻ വത്‌കരണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്‌ണദാസ്. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയതിനെ സി.പി.എം എതിർത്തത് താലിബാനിസ്‌റ്റുകളെ പ്രീതിപ്പെടുത്താനാണ്. പാർട്ടി സമ്മേളനങ്ങൾ സി.പി.എമ്മിൽ, എസ്.ഡി.പി.ഐ വത്കരിക്കാനുള്ള ഇടമാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിൽ താലിബാൻ വത്‌കരണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്‌ണദാസ്. സമ്മേളനങ്ങൾ അവസാനിക്കുമ്പോൾ എസ്.ഡി.പി.ഐക്കാരാകും സി.പി.എം നേതാക്കൾ ആകുക. എസ്.ഡി.പി.ഐയിൽ നിന്നും സി.പി.എമ്മിലേക്ക് റിക്രൂട്ട്മെന്‍റ് നടക്കുന്നുയെന്നും കൃഷ്‌ണദാസ് ആരോപിച്ചു. രഞ്ജിത്തിന്‍റെ കൊലപാതകത്തിൽ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ല.
ALSO READ:വിദേശിയെ അവഹേളിച്ച സംഭവം: 'പരിശോധന നടപടിക്രമങ്ങള്‍ പാലിച്ച്', മുഖ്യമന്ത്രിക്ക് പരാതി
രഞ്ജിത്ത് കേസിലെ യഥാർഥ പ്രതികളെ ഒളിപ്പിച്ചിരിക്കുന്നത് സി.പി.എം നേതൃത്വമാണ്. സി.പി.എം നേതാക്കളുടെ സംരക്ഷണയിലാണ് പ്രതികൾ ഉള്ളത്. എസ്.ഡി.പി.ഐക്കാരെ സംരക്ഷിക്കുക എന്നത് സി.പി.എം നയത്തിന്‍റെ ഭാഗമാണ്. സി.പി.എമ്മിന്‍റെ ഉന്നത നേതാക്കളുടെ അറിവോടെയാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്.
എസ്.ഡി.പി.ഐക്കാർക്ക് വേണ്ടി കേരളത്തിൽ പൊലീസ് രാജ് നടപ്പാക്കുന്നു. ആർ.എസ്.എസ് ബി.ജെ.പി നേതാക്കളെ പൊലീസ് വേട്ടയാടുന്നു. ഇത് അംഗീകരിക്കാൻ ആവില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി. ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.