ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നവോത്ഥാന പരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പിന്നീട് സമിതി യോഗം ചേര്‍ന്നിട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിന് പാളിച്ച സംഭവിച്ചു. അത് എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി. ശബരിമല വിഷയത്തില്‍ ഹിന്ദു വിശ്വാസികളിൽ അഭിപ്രായ വ്യത്യാസമുണ്ടായതായും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പിണറായിക്കെതിരെ വെള്ളാപ്പള്ളി; നവോത്ഥാന പരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു
ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ച സംഭവിച്ചെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
രാഹുൽ ഗാന്ധിക്ക് സിറ്റിങ് സീറ്റിൽ വിജയിക്കാൻ സാധിച്ചില്ലെന്നും ജയിക്കാൻ മലയാളക്കര വേണ്ടിവന്നുവെന്നും വെള്ളാപ്പള്ളി. ഗാന്ധി കുടുംബം വേണ്ടെന്ന് ജനം ചിന്തിച്ചത് കൊണ്ടാണ് അമേഠിയിൽ രാഹുൽ തോറ്റത്. കേരളത്തിൽ കോൺഗ്രസിന് 19 സീറ്റ് കിട്ടിയിട്ട് എന്ത് കാര്യം എന്നും വെള്ളാപ്പള്ളി ചോദിച്ചു. അധികാരം മുഴുവന്‍ നരേന്ദ്ര മോദിയുടെ കൈകളിലായി. ഇന്ത്യയിൽ മതേതരത്വം പറയുമ്പോഴും മതാധിപത്യമാണ് നടക്കുന്നത്. മായാവതി ഒരു ജനാധിപത്യ മര്യാദയും കാണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.