കേരളം

kerala

ETV Bharat / state

Pinarayi Vijayan Against Sangh Parivar | 'തലശേരിയില്‍ വിളിച്ചത് കേള്‍ക്കാന്‍ പാടില്ലാത്ത മുദ്രാവാക്യം' ; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

Thalassery Hate Slogan | ആളുകളുടെ മനസിലേക്ക് വര്‍ഗീയ ചിന്ത എത്തിക്കുന്നതിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

By

Published : Dec 5, 2021, 10:56 PM IST

Updated : Dec 5, 2021, 11:05 PM IST

Pinarayi Vijayan Against Sangh Parivar  Thalassery Hate Slogan  തലശേരിയിലെ സംഘപരിവാര്‍ മുദ്രാവാക്യം  സംഘപരിവാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  Sri Narayana Guru In Interfaith Conference
Pinarayi Vijayan Against Sangh Parivar | 'തലശേരിയില്‍ വിളിച്ചത് കേള്‍ക്കാന്‍ പാടില്ലാത്ത മുദ്രാവാക്യം'; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

ആലപ്പുഴ : സംഘപരിവാര്‍ തലശേരിയില്‍ നടത്തിയ പ്രകടനത്തില്‍ കേൾക്കാൻ പാടില്ലാത്ത മുദ്രാവാക്യങ്ങളാണ് ഉയർന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്‌ലിം ആരാധനകളും നമസ്‌കാരവും ഇവിടെ നടത്താൻ സമ്മതിക്കില്ലെന്ന് അവർ പറയുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. കേരളത്തിൽ അത് നടക്കില്ലെന്ന് അവർക്കറിയാം. എങ്കിലും പതിയെ ആളുകളുടെ മനസിലേക്ക് ഈ ചിന്ത എത്തിക്കുന്നതിനാണ് അവർ ഇതൊക്കെ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംഘപരിവാര്‍ തലശേരിയില്‍ നടത്തിയ പ്രകടനത്തില്‍ കേൾക്കാൻ പാടില്ലാത്ത മുദ്രാവാക്യങ്ങളാണ് ഉയർന്നതെന്ന് മുഖ്യമന്ത്രി.

ഇതിനെയാണ് ശ്രീനാരായണ ഗുരു ആലുവയിൽ സർവമത സമ്മേളനം നടത്തി നേരിട്ടത്. എല്ലാ മതങ്ങളുടെയും സാരവും സത്തയും ഒന്നാണ് എന്നാണ് അദ്ദേഹം സമർഥിച്ചത്. തമ്മിലടിക്കുകയും തമ്മിൽ തർക്കിക്കുകയുമല്ല ചെയ്യേണ്ടത്. പരസ്‌പരം വിവരങ്ങൾ അറിയുകയും മനസിലാക്കുകയുമാണ് വേണ്ടത്. ഇതാണ് നവോഥാന പ്രസ്ഥാനത്തിന്‍റെ നായകൻ ശ്രീനാരായണ ഗുരു സമൂഹത്തോട് പറഞ്ഞത്.

'ഭക്ഷണത്തില്‍ വിദ്വേഷം പരത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല'

ഇടതുപക്ഷം വർഗാടിസ്ഥാനത്തിൽ ചിന്തിക്കുന്നതിന്‍റെ ഭാഗമായി ഏതെങ്കിലും തരത്തിലുള്ള വർഗീയ ചിന്ത നാട്ടിൽ വളർന്നുവന്നിട്ടില്ല. ഹലാൽ എന്ന ഭക്ഷണ രീതി പണ്ടേ ഇവിടുണ്ട്. ഇന്നുവരെ അത് ഏതെങ്കിലും തരത്തിൽ വിവാദമായിട്ടില്ല. ഇന്ത്യൻ പാർലമെന്‍റില്‍ കൊടുക്കുന്ന ഭക്ഷണത്തിൽ വരെ ഹലാൽ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിൽ വിതരണം ചെയ്‌ത പാക്കറ്റുകളിൽ ഹലാൽ എന്ന് രേഖപ്പെടുത്തിയത് ശിവസേനക്കാരന്‍റെ കമ്പനിയുടേതാണെന്ന് പിന്നീട് ബോധ്യമായി.

ഏതെങ്കിലും ഒരു മതവിഭാഗം മാത്രമല്ല വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ഒരു ഉത്പന്നം ഭക്ഷ്യയോഗ്യമാണ് എന്ന് സാക്ഷ്യപ്പെടുത്തികൊണ്ട് വിദേശ രാജ്യങ്ങളിലേക്ക് എത്തിക്കുന്നത് മുന്‍നിര്‍ത്തി വിദ്വേഷം പരത്തുകയാണ്. ഇത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും പിണറായി വിജയൻ ആലപ്പുഴയില്‍ പി കൃഷ്ണപിള്ള സ്‌മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യവെ പറഞ്ഞു.

ALSO READ:ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ യു.ഡി.എഫ് ഔദ്യോഗിക പാനലിന് ജയം ; മമ്പറം പക്ഷത്തിന് സമ്പൂര്‍ണ തോല്‍വി

Last Updated : Dec 5, 2021, 11:05 PM IST

ABOUT THE AUTHOR

...view details