ആലപ്പുഴ: ഇടത് സർക്കാർ അധികാരമേറ്റ ശേഷം സ്വന്തമായി ഭൂമിയില്ലാത്ത 1.25 ലക്ഷം പേർക്ക് പട്ടയം നൽകിയതായി റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിലെ പട്ടയവിതരണം കൂടി പൂര്‍ത്തിയാകുമ്പോള്‍ ഇത് ഒന്നര ലക്ഷത്തോളമാകുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ എസ്ഡിവി സെന്‍റിനറി ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ പട്ടയ മേളയുടെ ഉദ്ഘാടനവും പട്ടയ വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി.
പട്ടയ മേള; 1.25 ലക്ഷം പേർക്ക് പട്ടയം നൽകിയതായി മന്ത്രി ഇ.ചന്ദ്രശേഖരൻ - പട്ടയ മേള
ആലപ്പുഴ ജില്ലയിൽ പുതുതായി 206 പേർക്ക് പട്ടയവും കൈവശ രേഖയും മന്ത്രി വിതരണം ചെയ്തു.
![പട്ടയ മേള; 1.25 ലക്ഷം പേർക്ക് പട്ടയം നൽകിയതായി മന്ത്രി ഇ.ചന്ദ്രശേഖരൻ PATTAYAM DISTRIBUTION_MINISTER_CHANDRASHEKHARAN_ ഇ ചന്ദ്രശേഖരൻ പട്ടയ മേള 1.25 ലക്ഷം പേർക്ക് പട്ടയം നൽകിയതായി മന്ത്രി ഇ ചന്ദ്രശേഖരൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5732198-thumbnail-3x2-ec.jpg)
ജില്ല പട്ടയമേളയില്‍ പുതുതായി 206 പേർക്ക് പട്ടയവും കൈവശരേഖയും മന്ത്രി വിതരണം ചെയ്തു. മൂന്നാമത്തെ പട്ടയമേളയാണ് ജില്ലയിൽ സംഘടിപ്പിക്കുന്നത്. ഭൂമിക്ക് അടിസ്ഥാന രേഖകൾ ഉണ്ടെങ്കിൽ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള ആനുകൂല്യങ്ങൾ ലഭിക്കൂ. ഈ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ട നടപടികളും സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് മന്ത്രി നിർദേശം നൽകി.
ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല കളക്ടര്‍ എം.അഞ്ജന, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം.ജുനൈദ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ഗുണഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.