ആലപ്പുഴയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു - പട്ടണക്കാട് വാഹനാപകടം
ദേശീയപാതയിൽ വാഹനാപകടത്തിൽ രണ്ട്പേർ മരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
![ആലപ്പുഴയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു PATTANAKADU ACCIDENT ദേശീയപാത പട്ടണക്കാട് വാഹനാപകടം ബൈക്ക് യാത്ര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6549050-414-6549050-1585212508332.jpg)
ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ടാങ്കർ ലോറി ഇടിച്ച് രണ്ട്പേർ മരിച്ചു. തമിഴ്‌നാട് രജിസ്ട്രേഷൻ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ബൈക്കിലും സൈക്കിളിലും ഇടിച്ചാണ് അപകടം ഉണ്ടായത്. സൈക്കിൾ യാത്രക്കാരനായ പട്ടണക്കാട് സ്വദേശി പളളിപ്പറമ്പിൽ അപ്പച്ചൻ, ബൈക്ക് യാത്രക്കാരനായ ചെല്ലാനം കുരിശിങ്കൽ ജോയി എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരിയായ സ്ത്രീക്കും പരിക്കുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. അപകട സമയത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പട്ടണക്കാട് എസ്.ഐയും പൊലീസുകാരും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.