ആലപ്പുഴ: പൊളിഞ്ഞ റോഡില്‍ കാലൊന്നു തെറ്റിയാല്‍ ചെളിക്കുണ്ടില്‍. ശ്രദ്ധയൊന്ന് പാളിയാല്‍ ബസിന് അടിയില്‍. ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിലെ അവസ്ഥയാണിത്. ബസുകൾ സ്റ്റാൻഡിലേക്ക് വരുമ്പോൾ കാല്‍നട യാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവഹാനി ഉറപ്പ്. അത്രമേല്‍ അപകടവും ദുരിത പൂർണവുമാണ് ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിലെ സ്ഥിതി.
Also Read: സംസ്ഥാനത്ത് 22ന് ബാങ്ക് പണിമുടക്ക്
കാല്‍നട ദുരിതം
റോഡുകള്‍ പൊട്ടിപൊളിഞ്ഞിട്ട് മാസങ്ങളായി. മഴയെത്തിയാല്‍ വെള്ളക്കെട്ട്. ഇതോടെ ഇതുവഴി നടക്കാന്‍ കഴിയില്ലെന്ന് യാത്രക്കാര്‍ പറയുന്നു. പ്രധാന പ്രവേശന കവാടത്തിൽ പെട്രോൾ പമ്പ് കൂടി വന്നതോടെ കിഴക്ക് വശത്ത് കൂടിയാണ് നിലവില്‍ യാത്രക്കാരും, ബസുകളും സ്റ്റേഷന് അകത്തേക്ക് പ്രവേശിക്കുന്നത്. ആയിരക്കണക്കിന് യാത്രക്കാരും നൂറ് കണക്കിന് ബസുകളഉം ദിനം പ്രതി ഇതു വഴി കടന്ന് പോകുന്നുണ്ട്.
വെള്ളക്കെട്ടും കുഴികളും; ചേർത്തല കെ.എസ്.ആര്‍.ടി.സി സ്റ്റേഷനില്‍ യാത്രക്കാര്‍ ദുരിതത്തില്‍ നവംബർ ഒന്നിന് വിദ്യാലയങ്ങൾ കൂടി തുറക്കുന്നതോടെ പ്രതിസന്ധി വര്‍ദ്ധിക്കുമെന്നാണ് യാത്രക്കാരുടെ പക്ഷം. സ്റ്റേഷന്‍റെ ദുരവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.