കേരളം

kerala

ETV Bharat / state

പഞ്ചായത്ത് ഓവർസിയർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍ - alappuzha crime news

തൈക്കാട്ട്‌ശ്ശേരി പഞ്ചായത്തിലെ ഓവർസിയർ ഷാജിമോനാണ് വിജിലൻസിന്‍റെ പിടിയിലായത്.

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍  പഞ്ചായത്ത് ഓവർസിയർ പിടിയില്‍  ആലപ്പുഴ  ആലപ്പുഴ ക്രൈം ന്യൂസ്  alappuzha crime news  crime latest news
പഞ്ചായത്ത് ഓവർസിയർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

By

Published : Mar 7, 2020, 11:23 PM IST

ആലപ്പുഴ: തൈക്കാട്ട്‌ശ്ശേരി പഞ്ചായത്തിലെ ഓവർസിയർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. പട്ടണക്കാട് പുതിയകാവ് സ്വദേശി ഷാജിമോനാണ് പിടിയിലായത്. തുറവൂർ ജംഗ്ഷന് കിഴക്ക് വശത്തുള്ള ബേക്കറിയിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് കൈയ്യോടെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് 5000 രൂപയും കണ്ടെടുത്തു. തുടർന്ന് വിജിലൻസ് സംഘം തൈക്കാട്ട്‌ശ്ശേരി പഞ്ചായത്ത് ഓഫീസിലും, പുതിയകാവിലെ വീട്ടിലും പരിശോധന നടത്തി.

ABOUT THE AUTHOR

...view details