ആലപ്പുഴ: പള്ളിപ്പുറം പഞ്ചായത്ത് ശുചിത്വ പദവിയിലെത്തിയതായി പ്രഖ്യാപിച്ചു. പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍ ഹരിക്കുട്ടന്‍ ശുചിത്വ പദവി പ്രഖ്യാപനം നടത്തി. നിലവില്‍ 34 ഹരിതകര്‍മ്മസേന അംഗങ്ങളാണ് പള്ളിപ്പുറം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിലെ എല്ലാ വീടുകളും, സ്ഥാപനങ്ങളും യൂസര്‍ഫീ നല്‍കികൊണ്ട് അജൈവമാലിന്യ സംസ്‌കരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുണ്ട്. പഞ്ചായത്തിലെ അജൈവ മാലിന്യങ്ങള്‍ താല്‍കാലികമായി സൂക്ഷിക്കുന്നത്തിനും തരം തിരിക്കുന്നത്തിനുമായി മെറ്റീരീയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്. ) കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലെത്തിയതായി പ്രഖ്യാപിച്ചു
നിലവില്‍ 34 ഹരിതകര്‍മ്മസേന അംഗങ്ങളാണ് പള്ളിപ്പുറം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിലെ എല്ലാ വീടുകളും, സ്ഥാപനങ്ങളും യൂസര്‍ഫീ നല്‍കികൊണ്ട് അജൈവമാലിന്യ സംസ്‌കരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുണ്ട്.
പ്ലാസ്റ്റിക് സംസ്‌ക്കരണത്തിനായി പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ നിരത്തുകള്‍ മാലിന്യരഹിതമാക്കുകയും പൊതു ചടങ്ങുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാലിന്യനിക്ഷേപം തടയുന്നതിന് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിലും ജലാശങ്ങളിലും മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികളും കൈക്കൊള്ളുന്നുണ്ട്. നിയമ ലംഘനം നടത്തുന്നവരില്‍ നിന്ന് ഫൈനും ഈടാക്കുന്നുണ്ട്. കൂടാതെ ഹരിത കര്‍മ്മ സേനാംഗങ്ങളെ ഉപയോഗിച്ച് പ്ലാസ്റ്റിക് ബദല്‍ ഉല്പന്നങ്ങളുടെ (തുണി സഞ്ചി) നിര്‍മാണം, ഹരിത കല്ല്യാണം ( സ്റ്റീല്‍ പാത്രങ്ങള്‍)എന്നീ പ്രവര്‍ത്തനങ്ങളും പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്നു. വൈസ് പ്രസിഡന്‍റ് മിനിമോള്‍ സുരേന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി മോഹനന്‍, പഞ്ചായത്തംഗം കെ.കെ രമേശന്‍, അസി.സെക്രട്ടറി ജയശ്രീ നായിക്, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.