കേരളം

kerala

ETV Bharat / state

പാലിയേറ്റിവ് കെയര്‍ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവ്വഹിച്ചു - PALLIATIVE_CARE_EQUIPMENT_DISTRIBUTION

ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും അംഗീകൃത പാലിയേറ്റിവ് സൊസൈറ്റികള്‍ക്കും ഉപകരണങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഈ പദ്ധതി രൂപീകരിച്ചത്

മന്ത്രി ജി സുധാകരൻ

By

Published : Jul 8, 2019, 2:27 AM IST

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് 2018-2019 ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പാലിയേറ്റീവ് കെയര്‍ ഉപകരങ്ങളുടെ വിതരണോദ്ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിച്ചു. 72 ലക്ഷം രൂപയാണ് പദ്ധതി തുക. നാലു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ അഞ്ചു കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് പാലിയേറ്റിവ് കെയറിനായി നീക്കിവെച്ചതെന്ന് മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും അംഗീകൃത പാലിയേറ്റിവ് സൊസൈറ്റികള്‍ക്കും ഉപകരണങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഈ പദ്ധതി രൂപീകരിച്ചത്. 22 ഗ്രാമപഞ്ചായത്തുകള്‍ക്കും എട്ടു പാലിയേറ്റിവ് കെയര്‍ സൊസൈറ്റികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ഉപകരണങ്ങള്‍ ലഭിക്കുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.

പാലിയേറ്റിവ് കെയര്‍ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവ്വഹിച്ചു

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details