കേരളം

kerala

ETV Bharat / state

പട്ടിക വര്‍ഗ വിഭാഗത്തിന്‍റേത് സാഹോദര്യത്തിന്‍റെ സംസ്‌കാരമെന്ന് ഹൗസിങ് ബോര്‍ഡ് ചെയര്‍മാൻ - _P_PRASAD

ആലപ്പുഴയില്‍ നടക്കുന്ന ഗദ്ദിക നാടന്‍ കലാമേളയോടനുബന്ധിച്ച് ആറാം ദിനം നടന്ന സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയര്‍മാൻ പി.പ്രസാദ്

ചെയര്‍മാൻ പി.പ്രസാദ്  ഗദ്ദിക നാടന്‍ കലാമേള ലേറ്റസ്റ്റ്  ആലപ്പുഴ ലേറ്റസ്റ്റ്  പട്ടിക വര്‍ഗ വിഭാഗത്തിന്‍റേത് സാഹോദര്യത്തിന്‍റെ സംസ്‌കാരമെന്ന് ഹൗസിങ് ബോര്‍ഡ് ചെയര്‍മാൻ  സാഹോദര്യത്തിന്‍റെ സംസ്‌കാരമെന്ന് ഹൗസിങ് ബോര്‍ഡ് ചെയര്‍മാൻ  _P_PRASAD
ചെയര്‍മാൻ പി.പ്രസാദ്

By

Published : Dec 9, 2019, 5:48 PM IST

Updated : Dec 9, 2019, 6:06 PM IST

ആലപ്പുഴ : സാഹോദര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും സംസ്‌കാരമാണ് പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ളതെന്ന് ഹൗസിങ് ബോർഡ് ചെയർമാൻ പി പ്രസാദ്. പട്ടികജാതി-പട്ടികവര്‍ഗ വികസനവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ആലപ്പുഴയില്‍ നടക്കുന്ന ഗദ്ദികയുടെ സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണാധിപത്യത്തിന്‍റെ സംസ്കാരം അവരെ സ്വാധീനിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നമ്മെ സ്നേഹിക്കാനാണ് അവര്‍ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം ആരെയും അടിച്ചേല്‍പ്പിക്കാനാകില്ല. ഇന്ത്യയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗദ്ദിക പോലെയുള്ള മേളകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആർ രാജേഷ് എംഎൽഎ, അഡ്വ. കെ ആർ മുരളീധരൻ,നഗരസഭ കൗൺസിലർ സതി കോമളൻ എന്നിവര്‍ സംസാരിച്ചു.

പട്ടിക വര്‍ഗ വിഭാഗത്തിന്‍റേത് സാഹോദര്യത്തിന്‍റെ സംസ്‌കാരമെന്ന് ഹൗസിങ് ബോര്‍ഡ് ചെയര്‍മാൻ
Last Updated : Dec 9, 2019, 6:06 PM IST

ABOUT THE AUTHOR

...view details