ആലപ്പുഴ: കൊവിഡ് കാലത്ത് ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന അതിഥി തൊഴിലാളികൾക്കും, ആലംബഹീനർക്കും ഉച്ചഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു വയർ ഊട്ട് പദ്ധതി ആലപ്പുഴ ജില്ലയിലും ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചേർത്തല ഡിവൈഎസ്‌പി ഓഫീസിൽ ജില്ലാ പൊലീസ് മേധാവി ജി ജയദേവ് നിർവ്വഹിച്ചു.
സംസ്ഥാന പൊലീസിന്‍റെ 'ഒരു വയർ ഊട്ട്' പദ്ധതി ആലപ്പുഴ ജില്ലയിൽ ആരംഭിച്ചു - Police
കൊവിഡ് കാലത്ത് ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന അതിഥി തൊഴിലാളികൾക്കും, ആലംബഹീനർക്കും ഉച്ചഭക്ഷണം എത്തിക്കുന്ന പദ്ധതിയാണ് 'ഒരു വയർ ഊട്ട്'. പദ്ധതിയിലൂടെ ദിവസേന 100 പേർക്ക് ഉച്ചഭക്ഷണം നൽകും.
ചേർത്തല പൊലീസിന്‍റെയും, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെയും, പാറയിൽ സീഫുഡിന്‍റെയും നേതൃത്വത്തിലാണ് ചേർത്തലയിൽ പദ്ധതി നടപ്പാക്കുന്നത്. ഒരു വയർ ഊട്ട് പദ്ധതിയിലൂടെ ദിവസേന 100 പേർക്ക് ഉച്ചഭക്ഷണം നൽകും. ചേർത്തല ഡിവൈഎസ്‌പി വിനോദ് പിള്ള, എസ്‌പിസി ആലപ്പുഴ അസിസ്റ്റന്‍റ് നോഡൽ ഓഫീസർ ജയചന്ദ്രൻ, ചേർത്തല നോഡൽ ഓഫീസർ എൻ ഡി ഷാജിമോൻ, ചാർജ് ഓഫീസർ ഗിരീഷ്, പള്ളിത്തോട് സ്കൂളിലെ എസ്‌പിസി കോർഡിനേറ്ററായ അധ്യാപകൻ ഔസേഫ്, പാറയിൽ സീഫുഡ് കോർഡിനേറ്റർ മജീദ് വെളുത്തേടൻ തുടങ്ങിയവർ പങ്കെടുത്തു.
ALSO READ:100 കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് മരണം, ആശങ്ക